Saturday, August 30, 2008

'കണ്ണാടി ' എഴുനൂറു ഭാഗങ്ങള്‍


ഏഷ്യാനെറ്റിന്റെ 'കണ്ണാടി ' എഴുനൂറു ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു .ഇന്ത്യന്‍ ടെലിവിഷനില്‍ വാര്‍ത്താധിഷ്ടിത പരിപാടികളില്‍ ഇത്രയും ഭാഗങ്ങള്‍ പിന്നിട്ട മറ്റൊന്നില്ലത്രേ .പ്രേക്ഷകരുടെ എണ്ണം കൂട്ടാനും
സ്ഥാനം നിലനിര്‍ത്താനും വേണ്ടി ഈ ചാനല്‍ കാണിക്കുന്ന പല അതിരുകടന്ന 'അഭ്യാസങ്ങള്‍ക്കും ' ഇടയില്‍ 'കണ്ണാടി ' ഒരു വേറിട്ട കാഴ്ച്ചയാണ്.നാളിതു വരെ പ്രസക്തമായ വിഷയങ്ങള്‍ കൈകാര്യം ചെയ്തും അമിതാവേശം കാട്ടാതെ സംയമനത്തോടെ കാര്യങ്ങള്‍ അവതരിപ്പിച്ചും പ്രേക്ഷക പിന്തുണ നേടാന്‍ കഴിഞ്ഞു .
കണ്ണാടിയില്‍ അവതരിപ്പിച്ച പല കാര്യങ്ങളും അധികൃത ശ്രദ്ധ പിടിച്ചു പറ്റുകയും പല പ്രശ്നങ്ങളും പരിഹരിക്കപെടുകയും ചെയ്തു.
എഴുനൂറാം എപിസോഡ് ആഘോഷം ആക്കാതെ മുന്പ് കാണിച്ച ചില മാനുഷിക പ്രശ്നങ്ങളും അതില്‍ ഉള്‍പ്പെട്ടിരുന്നവരുടെ ഇന്നത്തെ അവസ്ഥയും അവതരിപിച്ചതും പ്രശംസനീയമാണ്. പലരുടെയും അവസ്ഥ മെച്ചമാണ്. ഭാവുകങ്ങള്‍ !!

Wednesday, August 27, 2008

ബോബനും മോളിയും --'നൊസ്റ്റാള്‍ജിയ'


( 'ക്ലിക്ക് ' ചെയ്യുക )
ശോ! ഇങ്ങനത്തെ രണ്ടു പിള്ളേര്‍ ....!!

Tuesday, August 26, 2008

അമ്മയുടെ സ്നേഹം

അമ്മയുടെ സ്നേഹം ...ഇതിനേക്കാള്‍ വലുതായി എന്തുണ്ട് നമ്മുടെ ലോകത്തില്‍ ??

Sunday, August 24, 2008

വീണ്ടും കണ്ടുമുട്ടാമെന്ന പ്രതീക്ഷകളില്‍.........

"കാറ്റ് ചൂളം വിളിക്കുന്ന കാമ്പസിനുള്ളില്‍ ....

ഇരുണ്ടു മങ്ങിയ സന്ധ്യകളില്‍ ...

ഞാന്‍ നിനക്കു ചങ്ങാതിയായി...

ചാര നിറമുള്ള ഇലകള്‍ കൊഴിഞ്ഞു വീണു

ഹൃദയത്തില്‍ കരിയില മെത്ത തീര്ത്തു...

ഞാന്‍ പോവുകയാണ് ......നീയും ..

വീണ്ടും കണ്ടുമുട്ടാമെന്ന പ്രതീക്ഷകളില്‍

അപ്രതീക്ഷിതമായവയുടെ മാധുര്യത്തെ ഓര്‍ത്ത് ......"



ഇതു കവിതയാണോ ഗദ്യമാണോ എന്നെനിക്കറിയില്ല...

ഒരു സ്നേഹിതന്‍ എന്റെ ഓട്ടോഗ്രാഫില്‍ കുറിച്ചിട്ടു പോയതാണ് ..എട്ടു വര്‍ഷങ്ങള്‍ക്കു മുന്പ്...

വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നലെ ആ താളുകള്‍ നോക്കിയപ്പോള്‍ ഏറ്റവും മനസ്സില്‍ തട്ടിയത് ഇതാണ്...കലാലയ ജീവിതം കഴിഞ്ഞിട്ട് ഇത്രയും വര്‍ഷങ്ങള്‍ .....

"ഞാന്‍ പോവുകയാണ് ......നീയും ..
വീണ്ടും കണ്ടുമുട്ടാമെന്ന പ്രതീക്ഷകളില്‍
അപ്രതീക്ഷിതമായവയുടെ മാധുര്യത്തെ ഓര്‍ത്ത് ......"


ഞങ്ങള്‍ പിന്നെ ഇതുവരെ കണ്ടുമുട്ടിയില്ല...

പക്ഷെ ആ കലാലയവും മൂന്നു വര്ഷത്തെ ഹോസ്റ്റല്‍ ജീവിതവും ഒരിക്കലും മറക്കപ്പെടുകയില്ല...

സുഹൃത്തിന്റെ വരികളില്‍ അല്പം പോലും അതിശയോക്തി ഇല്ല...കാറ്റ് ചൂളം വിളിക്കുന്ന കാമ്പസ് തന്നെ...കാറ്റ് മാത്രമല്ല...

മൂടല്‍ മഞ്ഞും നട്ടുച്ചക്ക് പോലും ക്ലാസ്സ് മുറിയിലേക്ക് അധികാരത്തോടെ കടന്നു വന്നു.

അതാണ്‌ മരിയന്‍ കോളേജ് കാമ്പസ്. ഇവിടെ വന്നവര്‍ ഭാഗ്യവാന്മാര്‍ ...ചുറ്റും മൊട്ടക്കുന്നുകള്‍ ...സൂചി കുത്തും പോലുള്ള തണുപ്പ് ...സൂര്യപ്രകാശം കാണുന്നത് വളരെ അപൂര്‍വ്വം..അപ്പോഴും മഞ്ഞുണ്ടാകും.






ഓരോ ദിവസവും മധുരമുള്ള ഓര്‍മ്മകള്‍ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ..ഇത്രയേറെ പ്രകൃതി സൌന്ദര്യം നിറഞ്ഞു നില്ക്കുന്ന ഒരു കാമ്പസ് ഉണ്ടോ എന്ന് സംശയം.

ഇവിടത്തെ കാഴ്ചകള്‍ അത്രയേറെ വൈവിധ്യം നിറഞ്ഞതാണ്‌. തേയില തോട്ടങ്ങള്‍ ,കൊച്ചരുവികള്‍ ,പച്ച നിറമാര്‍ന്ന മൊട്ടക്കുന്നുകള്‍ ,വെള്ളച്ചാട്ടങ്ങള്‍ .


മൂടല്‍ മഞ്ഞും മഞ്ഞിന്നിടയിലൂടെ ചാറ്റല്‍ മഴയും ചിലപ്പോള്‍ വെയിലും ...

മനസ്സിനെ കുളിര്‍പ്പിക്കുന്നതാണ് ഈ അനുഭവങ്ങള്‍.



ഈ പാതയില്‍ ഞങ്ങള്‍ എത്രയോ തവണ നടന്നിട്ടുണ്ടാകും..മഞ്ഞും മഴയും തണുപ്പും ഞങ്ങളെ തളര്‍ത്തിയില്ല ..
ഒരിക്കലും..




ഇപ്പോള്‍ ഞാന്‍ എന്റെ കൂട്ടുകാരനെ വീണ്ടും ഓര്‍ക്കുന്നു...


നന്ദി ...വീണ്ടും എന്നെ ഇവിടേയ്ക്ക് കൂട്ടി കൊണ്ടു വന്നതിനു ....


ഒപ്പം വീണ്ടും കണ്ടുമുട്ടാമെന്ന പ്രതീക്ഷകളും....



ഈ വഴികളില്‍ എവിടെയെങ്കിലും വീണ്ടും .......


















































































Saturday, August 23, 2008

ഇതാ അഞ്ചു സുന്ദര ഗാനങ്ങള്‍ ......

താരും തളിരും.... (ഔസേപ്പച്ചന്‍ സ്പെഷ്യല്‍ )

മറ്റൊരു നിത്യ ഹരിത ഗാനം...

ഗന്ധര്‍വന്റെ ശബ്ദം .....

അരികില്‍ നീ ഉണ്ടായിരുന്നെന്കില്‍ .........

ഒരു ദളം മാത്രം .........

Friday, August 22, 2008

ദൈവത്തിന്റെ സ്വന്തം ' രാമക്കല്‍മേട്‌ '

' രാമക്കല്‍മേട്‌ ' എന്നാണ് ഈ കാണുന്ന സ്ഥലത്തിന്റെ പേര്. ശ്രീരാമന്റെ വനവാസവുമായി ബന്ധപ്പെട്ടാണ് ഈ പേര് വന്നത്. അത്രയൊന്നും അറിയപ്പെടാതിരുന്ന ഇവിടം ഇപ്പോള്‍ നല്ലൊരു
വിനോദ സഞ്ചാര കേന്ദ്രമാണ്‌.ഇടുക്കി ജില്ലയില്‍ മുന്നാര്‍ -തേക്കടി റൂട്ടില്‍ നെടുംകണ്ടം അടുത്താണ് ഈ സ്ഥലം.

പച്ചപ്പ്‌ നിറഞ്ഞ മലനിരകളും മണിക്കൂറില്‍ നാല്‍പതു കിലോമീറ്ററില്‍ കുറയാത്ത വേഗതയില്‍ ഉള്ള കാറ്റും ഇവിടത്തെ പ്രത്യേകതകള്‍ ആണ്.കേരള -തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ ഒരു കോട്ട പോലെ രണ്ടു സംസ്കാരങ്ങളെ വേര്‍തിരിച്ചു നിര്ത്തുന്നു ഈ മലനിരകള്‍.ഇവിടെ നിന്നുള്ള തമിഴ് നാടിന്‍റെ കാഴ്ച അവര്‍ണ്ണനീയം !!


താഴെ കാണുന്നത് തമിഴ് നാട്.!! ആയിരത്തി അഞ്ഞൂറ് അടിയിലേറെ ഉയരമുണ്ട് ഈ സ്ഥലത്തിന്.


ചിലപ്പോള്‍ താഴെ മഴ പെയ്യുന്നത് ഇവിടെ നല്ല വെയിലത്ത്‌ നിന്നു ആസ്വദിക്കാന്‍ പറ്റും.കാലാവസ്ഥ രണ്ടു സ്ഥലത്തും എപ്പോഴും വ്യത്യസ്തം ആയിരിക്കും.






ഇന്ത്യയില്‍ കാറ്റില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന സ്ഥലങ്ങളില്‍ പ്രധാനമാണ് ഇവിടം.



(ഈ പദ്ധതി കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഉത്ഘാടനം ചെയ്യപ്പെട്ടു.)

ഇപ്പോള്‍ ഇവിടെ സഞ്ചാരികളുടെ പ്രളയമാണ് .മൂന്നാറും തേക്കടിയും സന്ദര്‍ശിക്കുന്നവര്‍ രാമക്കല്‍മേട്‌' കണ്ടിരിക്കേണ്ടതാണ്. നമ്മുടെ ഭരണാധികാരികളുടെ അഴിമതിയും അവഗണനയും കാരണം വേണ്ടത്ര പ്രയോജനപ്പെടുത്താതെ പോയ സ്ഥലങ്ങളില്‍ ഒന്നാണിത്.








Wednesday, August 20, 2008

സര്‍ക്കാര്‍ വക ഹര്‍ത്താല്‍ ....

സര്‍ക്കാര്‍ വക ഹര്‍ത്താല്‍ ....





നാം ലജ്ജിച്ചു തല താഴ്ത്തണം...
അല്ലെങ്കില്‍ തീവ്രവാദികളായി മാറി ഈ 'ജനസേവകരെ' ഇല്ലായ്മ ചെയ്യണം..
വല്ലാത്ത വെറുപ്പ്‌ തോന്നുന്നു...വേദനയും...

എന്‍റെ മണ്‍ വീണയില്‍ കൂടണയാനൊരു ........

എന്‍റെ മണ്‍ വീണയില്‍ കൂടണയാനൊരു ........

Tuesday, August 19, 2008

വര്‍ണക്കാഴ്ചകളുടെ പഴയ ഓണം


















ഓണം എത്താറായി .വര്‍ണക്കാഴ്ചകളുടെ പഴയ ഓണം പൊയ്പോയി.
ഇപ്പോള്‍ പ്രവാസികള്‍ക്ക് ഫോര്‍വേഡ് മെയിലുകളില്‍ മാത്രം ഒതുങ്ങുന്നൂ ...പൊന്നോണം !!



Saturday, August 16, 2008

"മല്ലു " എന്നാല്‍ ശരിക്കും എന്താണ് ?

"മല്ലു " എന്നാല്‍ ശരിക്കും എന്താണ് ?

MalluFrom Wikipedia, the free encyclopedia

Mallu" is a variation of the spelling "Mallu." Mallu is a slang for a person from Kerala, short for Malayalee. It actually refers to a person who was born in Kerala and speaks Malayalam.
The word is derived as a shortened form of the word Malayali. This word is used more during chat, online forums and webpages. The word is not specific to any particular Indian language. Even though this slang is rarely used inside Kerala, it is used extensively in other parts of India and outside India to refer to Malayalis. It is often used as an adjective to address anything related to Kerala, like restaurants, temples, marriages etc.
Retrieved from http://en.wikipedia.org/wiki/Mallu

അപ്പോള്‍ "മല്ലു " എന്ന് പറഞ്ഞാല്‍ മലയാളി അല്ലെങ്കില്‍ കേരളവുമായി ബന്ധപ്പെട്ടത് മാത്രമാണ്.

അല്ലല്ലോ...എന്തിനും ഏതിനും ഉത്തരം തരുന്ന ഗൂഗിള്‍ മഹാരാജ് പറയുന്നു ."Mallu." എന്നാല്‍ മറ്റെന്തൊക്കെയോ ആണെന്ന്.

mallu movies ... mallu masala ,mallu video clips - mallu actresses shakeela,maria,reshma,sindhu ..

ഈ പറഞ്ഞ ആരും 'മലയാളി ' അല്ല കേട്ടോ ...

ഇതൊക്കെയാണ് ഗൂഗിള്‍ തരുന്ന സൂചനകള്‍.

ഇനിയുമുണ്ട് "മല്ലു" എന്നാല്‍ സര്‍ദാര്ജിയെപ്പോലെ ഒരു കോമഡി കഥാപാത്രം ആണത്രേ.

ഇംഗ്ലീഷ് ഏറ്റവും മോശമായി സംസാരിക്കുന്നവന്‍,' പാര 'യുടെ പര്യായം.അങ്ങനെ...

ശരിക്കും അങ്ങനെയാണോ എന്ന് ചോദിച്ചാല്‍ അല്ല എന്ന് പറയണം.

നമ്മള്‍ അത്ര മോശക്കാരാണോ? അല്ല.പക്ഷെ നിര്‍ഭാഗ്യവശാല്‍ കേരളത്തിന് പുറത്തു നമ്മുടെ ഇമേജ് ഇതാണ്.

അതുകൊണ്ടല്ലേ ഇതൊക്കെ നാം കാണേണ്ടി വരുന്നത് ???


തലച്ചോറിനു ഒരു വ്യായാമം (ഒന്നു പരീക്ഷിക്കൂ ..)




ഇതൊരു ഐ.ക്യു പരീക്ഷയാണ്‌. ഉത്തരം കണ്ടെത്തുന്നവര്‍ ദയവായ് പോസ്റ്റ് ചെയ്യുക.



ചോദ്യം : എട്ടു പേര്‍ക്ക് ഒരു പുഴ കടക്കണം .അച്ഛന്‍, അമ്മ ,രണ്ടു പെണ്‍കുട്ടികള്‍ ,രണ്ട് ആണ്‍കുട്ടികള്‍,



ഒരു കള്ളന്‍,ഒരു പോലിസ്കാരന്‍.



ഒരു ബോട്ട് ഉണ്ട്.ഇതില്‍ അച്ഛനും അമ്മയ്ക്കും പോലിസ്കാരനും മാത്രമെ ബോട്ട് ഓടിക്കാന്‍ അറിയൂ.



നിബന്ധനകള്‍.


ഒരേ സമയം രണ്ടു പേര്‍ക്ക് മാത്രമെ ബോട്ടില്‍ സഞ്ചരിക്കാന്‍ പറ്റൂ.


പെണ്‍കുട്ടികള്‍ അമ്മയില്ലാതെ അച്ഛനോടൊപ്പം നില്ക്കാന്‍ പാടില്ല.


ആണ്‍കുട്ടികള്‍ അച്ഛനില്ലാതെ അമ്മയോടൊപ്പം നില്ക്കാന്‍ പാടില്ല.


കള്ളനെ പോലീസുകാരന്‍ ഇല്ലാതെ മറ്റുള്ളവരോടൊപ്പം നിര്‍ത്താന്‍ പാടില്ല.(കള്ളന്‍ മറ്റുള്ളവരെ ഉപദ്രവിക്കും )


കള്ളന്‍ ഒറ്റക്കും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ചും നില്‍ക്കാം.(പ്രശ്നം അമ്മയും ആണ്‍കുട്ടികളും തമ്മിലും അച്ഛനും പെണ്‍കുട്ടികളും തമ്മിലും മാത്രം)


ശരി ...തുടങ്ങാം..


ഉറഞ്ഞു പോയ(യാന്ത്രിക ജീവിതമല്ലേ) തലച്ചോറുകള്‍ ഉണരട്ടെ..


അല്‍പസമയം എങ്കിലും നിങ്ങള്‍ ഇതിന് വേണ്ടി ചിലവഴിച്ചാല്‍ സന്തോഷം...


തലച്ചോറിനു ഒരു വ്യായാമം (ഒന്നു പരീക്ഷിക്കൂ ..)


ഈ പേജില്‍ പോയാല്‍ ഇത് ഒരു ഗെയിം പോലെ കിട്ടും. വീണ്ടും ശ്രമിക്കൂ ..


Friday, August 15, 2008

എന്റെ കേരളം ! എത്ര സുന്ദരം !!

എന്റെ കേരളം ! എത്ര സുന്ദരം !!

Wednesday, August 13, 2008

ഏഷ്യാനെറ്റിന്റെ ഇടിവെട്ട് വാര്ത്ത..!!!


സമയം രാത്രി പതിനൊന്ന്.(UAE)
ചാനല്‍ : ഏഷ്യാനെറ്റ് ന്യൂസ്
"വളരെ സുപ്രധാനമായ ഒരു വാര്‍ത്ത‍ അറിയിക്കേണ്ടത് മൂലം മറ്റു വാര്‍ത്തകളിലേക്ക് കടക്കുന്നതിനു മുന്‍പ്
ഈ സ്പെഷ്യല്‍ വാര്‍ത്തയിലേക്ക് കടക്കുകയാണ്."
ടി.വി. ഓണ്‍ ചെയ്തു വെച്ചിട്ട് കുളിക്കാന്‍ പോയ ഞാനും സുഹൃത്തും ഇതു കേട്ടു ഞെട്ടി തിരിച്ചു ടി.വിയുടെ
മുന്‍പിലേക്ക് വന്നു.എന്തോ ദുരന്തം സംഭവിച്ചിരിക്കുന്നു.നെഞ്ഞിടിപ്പോടെ കാത്തു നിന്നു.
ഒടുവില്‍ ആ "ഇടിവെട്ട് " വാര്‍ത്തയുടെ സസ്പെന്‍സ് ഏഷ്യാനെറ്റ് തുറന്നു.
"ഒളിമ്പിക്സ് സ്വര്‍ണം നേടിയ അഭിനവ് ബിന്ദ്ര അല്പം മുന്‍പ് ഡല്ഹി വിമാനത്താവളത്തില്‍ എത്തിയിരിക്കുന്നു." !!!

Saturday, August 9, 2008

(കണ്കള്‍ ഇരണ്ടാല്‍ ...... )വ്യത്യസ്തത തേടുന്ന തമിഴ് സിനിമ ..

കണ്കള്‍ ഇരണ്ടാല്‍ ......

മനോഹരമായ ഗാന ചിത്രീകരണം ! പഴയ കാല സിനിമ കളെ ഓര്‍മിപ്പിക്കുന്ന വേഷവിധാനം .
തമിഴ് സിനിമ വ്യത്യസ്തതയുടെ പുതിയ മാനങ്ങള്‍ കണ്ടെത്തുന്നു.നമ്മുടെ മലയാളമോ?

Friday, August 8, 2008

Wednesday, August 6, 2008

സാമാന്യ മര്യാദ മറക്കുന്നവര്‍...

നമ്മുടെ വാര്ത്താ ചാനലുകളിലെ ചില വാര്ത്താ വായനക്കാരെ പറ്റിയാണിത്‌ .

വാര്ത്താ വായന എന്ന് പറയാമോ എന്നറിയില്ല .കാരണം നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച്

മിക്കവാറും സംഭവങ്ങള്‍ നമ്മെ "ലൈവായി " കാണിക്കുകയല്ലേ ?തിരുവനന്തപുരത്ത് യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകരും പോലീസുമായി ഉണ്ടായ തെരുവ് യുദ്ധം തല്‍സമയം സംപ്രേഷണം ചെയ്തതിനൊപ്പം

നേതാക്കള്‍ക്ക് പരസ്പരം വാക്കേറ്റം നടത്താനും പ്രമുഖ ചാനല്‍ അവസരം കൊടുത്തു.വാക്കേറ്റം മുറുകുമ്പോള്‍ ന്യൂസ് റീഡര്‍ ഇടപെട്ട് പുതിയൊരു വിഷയം ഉന്നയിക്കുന്നു .പിന്നീട് അതെ പറ്റിയുള്ള വിശദീകരണം.

സാധാരണക്കാരായ ജനങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ദിവസേന കണ്ടു മടുത്തു .

ഇത്തരം വിവാദ വിഷയങ്ങള്‍ അല്ലെങ്കില്‍ ദാരുണ സംഭവങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ജനങ്ങളോട് തങ്ങള്‍ക്കുള്ള കടമ ഈ വാര്ത്താ ചാന്നലുകളും വാര്ത്താ വായനക്കാരും മറക്കുന്നു.

പലപ്പോഴും സംസ്കാര രഹിതമായ ക്രൂരമായ ചോദ്യങ്ങള്‍, ഒരു ഉദാഹരണം എടുത്തു പറയുക ബുദ്ധിമുട്ടാണ് .

അടുത്തിടെ കണ്ട ഒരു കാര്യം ഓര്‍ക്കുന്നു .കൊല്ലത്ത് ട്രെയിന്‍ കയറി പെണ്‍കുട്ടിയുടെ കൈ അറ്റ് പോയ സംഭവം

ഒരു ദിവസം മുഴുവന്‍ ആഘോഷിക്കപ്പെട്ടു. ഒരു കൈ നഷ്ടപ്പെട്ട് അബോധാവസ്ഥയില്‍ കിടക്കുന്ന കുട്ടിയുടെ ദൃശ്യങ്ങള്‍ അന്ന് മുഴുവന്‍ ചാനലില്‍ നിറഞ്ഞു.ഇനി എന്ത് കാട്ടിക്കൂട്ടുമെന്നറിയാതെ അവസാനം അവര്‍ ഒരു മഹത്തായ കാര്യം കൂടി ചെയ്തു.വര്‍ഷങ്ങള്‍ക്ക് മുന്പ് സമാനമായ അപകടം ഇതേ സ്ഥലത്തു നടന്നിരുന്നു.

ആ അപകടത്തില്‍ രണ്ടു പെണ്‍കുട്ടികള്‍ മരിക്കുകയും ഒരാള്ക്ക് കാല്‍ നഷ്ടപെടുകയും ചെയ്തു.കാല്‍ നഷ്ടപ്പെട്ടു ഇപ്പോഴും വീട്ടില്‍ കഴിയുന്ന പെണ്കുട്ടിയെ ഫോണില്‍ വിളിക്കുന്നു. ഒരു ഇരയെ കിട്ടിയ സന്തോഷത്തില്‍ നമ്മുടെ റീഡര്‍ ചോദിക്കുന്നു? " വീണ്ടും അപകടം ആവര്‍ത്തിച്ചിരിക്കുകയാണ് ...ഇപ്പോള്‍ എന്ത് തോന്നുന്നു ??"



ഈ ചോദ്യത്തെ പറ്റി എന്ത് തോന്നുന്നു ??



ഇതിന്റെ ഔചിത്യവും പ്രാധാന്യവും എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല .ഈ അപകടം ആവര്‍ത്തിക്കാന്‍

കാരണമായ വ്യവസ്ഥിതിയെ ചോദ്യം ചെയ്യാനുള്ള അവകാശം ഇവര്‍ക്കില്ലേ? എന്ത് കൊണ്ട് അത് ചെയ്യുന്നില്ല ??

ആ ചോദ്യം വീണ്ടും മുഴങ്ങുന്നു

'എന്ത് തോന്നുന്നു?

Monday, August 4, 2008

കലാഭവന്‍ മണിയും സോമ ദാസും

അങ്ങനെ കലാഭവന്‍ മണിയും ഐഡിയ സ്റ്റാര്‍ സിംഗര്‍ പ്രോഗ്രാമ്മില്‍ അതിഥിയായി എത്തി.
ഐഡിയ സ്റ്റാര്‍ സിംഗറിനു കഴിഞ്ഞ വര്ഷത്തെ അപേക്ഷിച്ച് അല്പം ജനപ്രീതി കുറഞ്ഞു
എന്ന് തോന്നിയ സമയത്താണ് മണി ചേട്ടന്റെ വരവ് .തുടക്കം തന്നെ പ്രേക്ഷകരെ രസിപ്പിച്ച
അദ്ദേഹം പിന്നീട് വളരെ വികാര നിര്‍ഭരമായ സീനുകള്‍ സൃഷ്ടിച്ചു.
ഇതിനോടകം വളരെ ശ്രദ്ധ പിടിച്ചു പറ്റിയ സോമദാസ് " ഉരുകുതെ " എന്ന തമിഴ് ഗാനം
അമൃത സുരേഷിനൊപ്പം പാടി എല്ലാവരെയും അമ്പരപ്പിച്ചു.പിന്നീട് മണിയുടെ കമന്റുകളും
കരച്ചിലും എല്ലാം കൂടി പൊടിപൂരം !!
കാണികളെ വീഴ്ത്താന്‍ ഏറ്റവും നല്ല മാര്‍ഗം ഏതാണെന്ന് ചാനലുകള്‍ നന്നായി മനസ്സിലാക്കിയിരിക്കുന്നു .
എന്തായാലും സോമദാസ് കഴിഞ്ഞ വര്ഷം സന്നിധാനന്ദന്‍ നേടിയതിനെക്കാള്‍ ആരാധകരെ ഇതിനോടകം നേടിക്കഴിഞ്ഞു .വരും ഭാഗങ്ങളിലെ 'നാടകീയ' സംഭവങ്ങള്‍ക്കായി കാത്തിരിക്കാം.

കാണാന്‍ പറ്റാത്തവര്‍ക്കായി .....

സന്ദര്‍ശകര്‍

eckart tolle