ഏഷ്യാനെറ്റിന്റെ 'കണ്ണാടി ' എഴുനൂറു ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു .ഇന്ത്യന്‍ ടെലിവിഷനില്‍ വാര്‍ത്താധിഷ്ടിത പരിപാടികളില്‍ ഇത്രയും ഭാഗങ്ങള്‍ പിന്നിട്ട മറ്റൊന്നില്ലത്രേ .പ്രേക്ഷകരുടെ എണ്ണം കൂട്ടാനും
സ്ഥാനം നിലനിര്‍ത്താനും വേണ്ടി ഈ ചാനല്‍ കാണിക്കുന്ന പല അതിരുകടന്ന 'അഭ്യാസങ്ങള്‍ക്കും ' ഇടയില്‍ 'കണ്ണാടി ' ഒരു വേറിട്ട കാഴ്ച്ചയാണ്.നാളിതു വരെ പ്രസക്തമായ വിഷയങ്ങള്‍ കൈകാര്യം ചെയ്തും അമിതാവേശം കാട്ടാതെ സംയമനത്തോടെ കാര്യങ്ങള്‍ അവതരിപ്പിച്ചും പ്രേക്ഷക പിന്തുണ നേടാന്‍ കഴിഞ്ഞു .
കണ്ണാടിയില്‍ അവതരിപ്പിച്ച പല കാര്യങ്ങളും അധികൃത ശ്രദ്ധ പിടിച്ചു പറ്റുകയും പല പ്രശ്നങ്ങളും പരിഹരിക്കപെടുകയും ചെയ്തു.
എഴുനൂറാം എപിസോഡ് ആഘോഷം ആക്കാതെ മുന്പ് കാണിച്ച ചില മാനുഷിക പ്രശ്നങ്ങളും അതില്‍ ഉള്‍പ്പെട്ടിരുന്നവരുടെ ഇന്നത്തെ അവസ്ഥയും അവതരിപിച്ചതും പ്രശംസനീയമാണ്. പലരുടെയും അവസ്ഥ മെച്ചമാണ്. ഭാവുകങ്ങള്‍ !!
good!
ReplyDelete