"കാറ്റ് ചൂളം വിളിക്കുന്ന കാമ്പസിനുള്ളില്‍ ....
ഇരുണ്ടു മങ്ങിയ സന്ധ്യകളില്‍ ...
ഞാന്‍ നിനക്കു ചങ്ങാതിയായി...
ചാര നിറമുള്ള ഇലകള്‍ കൊഴിഞ്ഞു വീണു
ഹൃദയത്തില്‍ കരിയില മെത്ത തീര്ത്തു...
ഞാന്‍ പോവുകയാണ് ......നീയും ..
വീണ്ടും കണ്ടുമുട്ടാമെന്ന പ്രതീക്ഷകളില്‍
അപ്രതീക്ഷിതമായവയുടെ മാധുര്യത്തെ ഓര്‍ത്ത് ......"
ഇതു കവിതയാണോ ഗദ്യമാണോ എന്നെനിക്കറിയില്ല...
ഒരു സ്നേഹിതന്‍ എന്റെ ഓട്ടോഗ്രാഫില്‍ കുറിച്ചിട്ടു പോയതാണ് ..എട്ടു വര്‍ഷങ്ങള്‍ക്കു മുന്പ്...
വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നലെ ആ താളുകള്‍ നോക്കിയപ്പോള്‍ ഏറ്റവും മനസ്സില്‍ തട്ടിയത് ഇതാണ്...കലാലയ ജീവിതം കഴിഞ്ഞിട്ട് ഇത്രയും വര്‍ഷങ്ങള്‍ .....
"ഞാന്‍ പോവുകയാണ് ......നീയും ..വീണ്ടും കണ്ടുമുട്ടാമെന്ന പ്രതീക്ഷകളില്‍
അപ്രതീക്ഷിതമായവയുടെ മാധുര്യത്തെ ഓര്‍ത്ത് ......"
ഞങ്ങള്‍ പിന്നെ ഇതുവരെ കണ്ടുമുട്ടിയില്ല...
പക്ഷെ ആ കലാലയവും മൂന്നു വര്ഷത്തെ ഹോസ്റ്റല്‍ ജീവിതവും ഒരിക്കലും മറക്കപ്പെടുകയില്ല...
സുഹൃത്തിന്റെ വരികളില്‍ അല്പം പോലും അതിശയോക്തി ഇല്ല...കാറ്റ് ചൂളം വിളിക്കുന്ന കാമ്പസ് തന്നെ...കാറ്റ് മാത്രമല്ല...
മൂടല്‍ മഞ്ഞും നട്ടുച്ചക്ക് പോലും ക്ലാസ്സ് മുറിയിലേക്ക് അധികാരത്തോടെ കടന്നു വന്നു.
അതാണ് മരിയന്‍ കോളേജ് കാമ്പസ്. ഇവിടെ വന്നവര്‍ ഭാഗ്യവാന്മാര്‍ ...ചുറ്റും മൊട്ടക്കുന്നുകള്‍ ...സൂചി കുത്തും പോലുള്ള തണുപ്പ് ...സൂര്യപ്രകാശം കാണുന്നത് വളരെ അപൂര്‍വ്വം..അപ്പോഴും മഞ്ഞുണ്ടാകും.
ഓരോ ദിവസവും മധുരമുള്ള ഓര്‍മ്മകള്‍ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ..ഇത്രയേറെ പ്രകൃതി സൌന്ദര്യം നിറഞ്ഞു നില്ക്കുന്ന ഒരു കാമ്പസ് ഉണ്ടോ എന്ന് സംശയം.
ഇവിടത്തെ കാഴ്ചകള്‍ അത്രയേറെ വൈവിധ്യം നിറഞ്ഞതാണ്. തേയില തോട്ടങ്ങള്‍ ,കൊച്ചരുവികള്‍ ,പച്ച നിറമാര്‍ന്ന മൊട്ടക്കുന്നുകള്‍ ,വെള്ളച്ചാട്ടങ്ങള്‍ .
മൂടല്‍ മഞ്ഞും മഞ്ഞിന്നിടയിലൂടെ ചാറ്റല്‍ മഴയും ചിലപ്പോള്‍ വെയിലും ...
മനസ്സിനെ കുളിര്‍പ്പിക്കുന്നതാണ് ഈ അനുഭവങ്ങള്‍.
ഈ പാതയില്‍ ഞങ്ങള്‍ എത്രയോ തവണ നടന്നിട്ടുണ്ടാകും..മഞ്ഞും മഴയും തണുപ്പും ഞങ്ങളെ തളര്‍ത്തിയില്ല ..
ഒരിക്കലും..
ഇപ്പോള്‍ ഞാന്‍ എന്റെ കൂട്ടുകാരനെ വീണ്ടും ഓര്‍ക്കുന്നു...
നന്ദി ...വീണ്ടും എന്നെ ഇവിടേയ്ക്ക് കൂട്ടി കൊണ്ടു വന്നതിനു ....
ഒപ്പം വീണ്ടും കണ്ടുമുട്ടാമെന്ന പ്രതീക്ഷകളും....
ഈ വഴികളില്‍ എവിടെയെങ്കിലും വീണ്ടും .......
ഒരു "ക്ലാസ്മേറ്റ്സ്" സംഘടിപ്പിക്കൂ...അപ്പോള്‍,അവരെയൊക്കെ വീണ്ടും കാണാം...പോസ്റ്റ് മുഴുവനായോ?നല്ല ചിത്രങ്ങള്‍..പക്ഷെ,എവിടെയോ ഒരു അപൂര്‍ണത..ഇനി,ഈ ലൊടുക്കു കമ്പ്യൂട്ടര്‍ വഴി മുടക്കിയതാണോ?
ReplyDeleteഅന്ന് നിന്റെ കൊച്ചു ഡയറിയുടെ താളില്‍ ആ അക്ഷരങ്ങള്‍ കുറിച്ചപ്പോള്‍, ഉള്ളില്‍ നഷ്ടപ്പെട്ടു പോകുന്ന ആ നല്ല ദിവസങ്ങളെ കുറിച്ച് നഷ്ട ബോധവും വേവലാതിയും ആയിരുന്നു...പിന്നെ ഇനി എന്ന് കാണും എന്നൊരു ആകാംഷയും...
ReplyDeleteഇന്ന് അതേ വരികള്‍ വായിക്കുമ്പോള്‍ അതേ വികാരങ്ങള്‍ ഞാന്‍ വീണ്ടും അനുഭവിച്ചു...
നീ ആ ഡയറി ഇപ്പോളും സൂക്ക്ഷിക്കുന്നു അല്ലെ?
എന്റേത് നഷ്ടപ്പെട്ടു...
ചിത്രങ്ങള്‍ ചേര്‍ത്തത് വളരെ നന്നായി...അതെന്തൊരു കാലമായിരുന്നു അല്ലെ?
നമുക്ക് ഒന്ന് കൂടണം...
ഞാന്‍ നിന്നോട് പറഞ്ഞില്ലേ..?
സെബിന്‍,ഷാജി,കുട്ടി മച്ചാന്‍,അന്‍സു,കോളിന്‍,പറ്റിയാല്‍ അനിത,ബിന്ദു...ഒക്കെ വരും...
സെപ്റ്റംബര്‍ നിനക്ക് വരാന്‍ കഴിയില്ലല്ലോ?എന്തായാലും മാര്‍ച്ച്-ഏപ്രില്‍ ഒന്ന് കൂടാന്‍ പ്ലാന്‍ ഉണ്ട്...
നീ വരണം? നിന്റെ സൗകര്യം കൂടി നോക്കി നമുക്ക് പ്ലാന്‍ ചെയ്യാം...എന്നെ അറിയിച്ചാല്‍ മതി...