Wednesday, August 6, 2008

സാമാന്യ മര്യാദ മറക്കുന്നവര്‍...

നമ്മുടെ വാര്ത്താ ചാനലുകളിലെ ചില വാര്ത്താ വായനക്കാരെ പറ്റിയാണിത്‌ .

വാര്ത്താ വായന എന്ന് പറയാമോ എന്നറിയില്ല .കാരണം നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച്

മിക്കവാറും സംഭവങ്ങള്‍ നമ്മെ "ലൈവായി " കാണിക്കുകയല്ലേ ?തിരുവനന്തപുരത്ത് യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകരും പോലീസുമായി ഉണ്ടായ തെരുവ് യുദ്ധം തല്‍സമയം സംപ്രേഷണം ചെയ്തതിനൊപ്പം

നേതാക്കള്‍ക്ക് പരസ്പരം വാക്കേറ്റം നടത്താനും പ്രമുഖ ചാനല്‍ അവസരം കൊടുത്തു.വാക്കേറ്റം മുറുകുമ്പോള്‍ ന്യൂസ് റീഡര്‍ ഇടപെട്ട് പുതിയൊരു വിഷയം ഉന്നയിക്കുന്നു .പിന്നീട് അതെ പറ്റിയുള്ള വിശദീകരണം.

സാധാരണക്കാരായ ജനങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ദിവസേന കണ്ടു മടുത്തു .

ഇത്തരം വിവാദ വിഷയങ്ങള്‍ അല്ലെങ്കില്‍ ദാരുണ സംഭവങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ജനങ്ങളോട് തങ്ങള്‍ക്കുള്ള കടമ ഈ വാര്ത്താ ചാന്നലുകളും വാര്ത്താ വായനക്കാരും മറക്കുന്നു.

പലപ്പോഴും സംസ്കാര രഹിതമായ ക്രൂരമായ ചോദ്യങ്ങള്‍, ഒരു ഉദാഹരണം എടുത്തു പറയുക ബുദ്ധിമുട്ടാണ് .

അടുത്തിടെ കണ്ട ഒരു കാര്യം ഓര്‍ക്കുന്നു .കൊല്ലത്ത് ട്രെയിന്‍ കയറി പെണ്‍കുട്ടിയുടെ കൈ അറ്റ് പോയ സംഭവം

ഒരു ദിവസം മുഴുവന്‍ ആഘോഷിക്കപ്പെട്ടു. ഒരു കൈ നഷ്ടപ്പെട്ട് അബോധാവസ്ഥയില്‍ കിടക്കുന്ന കുട്ടിയുടെ ദൃശ്യങ്ങള്‍ അന്ന് മുഴുവന്‍ ചാനലില്‍ നിറഞ്ഞു.ഇനി എന്ത് കാട്ടിക്കൂട്ടുമെന്നറിയാതെ അവസാനം അവര്‍ ഒരു മഹത്തായ കാര്യം കൂടി ചെയ്തു.വര്‍ഷങ്ങള്‍ക്ക് മുന്പ് സമാനമായ അപകടം ഇതേ സ്ഥലത്തു നടന്നിരുന്നു.

ആ അപകടത്തില്‍ രണ്ടു പെണ്‍കുട്ടികള്‍ മരിക്കുകയും ഒരാള്ക്ക് കാല്‍ നഷ്ടപെടുകയും ചെയ്തു.കാല്‍ നഷ്ടപ്പെട്ടു ഇപ്പോഴും വീട്ടില്‍ കഴിയുന്ന പെണ്കുട്ടിയെ ഫോണില്‍ വിളിക്കുന്നു. ഒരു ഇരയെ കിട്ടിയ സന്തോഷത്തില്‍ നമ്മുടെ റീഡര്‍ ചോദിക്കുന്നു? " വീണ്ടും അപകടം ആവര്‍ത്തിച്ചിരിക്കുകയാണ് ...ഇപ്പോള്‍ എന്ത് തോന്നുന്നു ??"



ഈ ചോദ്യത്തെ പറ്റി എന്ത് തോന്നുന്നു ??



ഇതിന്റെ ഔചിത്യവും പ്രാധാന്യവും എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല .ഈ അപകടം ആവര്‍ത്തിക്കാന്‍

കാരണമായ വ്യവസ്ഥിതിയെ ചോദ്യം ചെയ്യാനുള്ള അവകാശം ഇവര്‍ക്കില്ലേ? എന്ത് കൊണ്ട് അത് ചെയ്യുന്നില്ല ??

ആ ചോദ്യം വീണ്ടും മുഴങ്ങുന്നു

'എന്ത് തോന്നുന്നു?

8 comments:

  1. അതാണു മാധ്യമ സിന്‍-ഇന്‍ഡികേറ്റ്‌..

    ReplyDelete
  2. ഒരു പ്രമുഖ ചാനലിന്‍റെ റിപ്പോര്‍ട്ടറ് ഡെസ്കിലായിരുന്നപ്പോള്‍ ചര്‍ച്ചക്കു വരുന്നവരെക്കൊണ്ട് ഒരു വാചകം പോലും സംസാരിച്ചു തീര്‍ക്കാന്‍ സമ്മതിക്കില്ലായിരുന്നു. അപ്പോഴേക്കും ഇയാള്‍ എന്തെങ്കിലും വിഡ്ഡിത്തം പറഞ്ഞിട്ട് സമയം തീര്‍ന്നു എന്ന് പറയും..ഈയിടെയും കണ്ടു യൂറോപ്പില്‍ ഫുട്ബോള്‍ കളി നടന്ന പാതിരാത്രിക്കു തിരുവനന്തപുരത്ത് കുറേ പിള്ളേരുടെ അഭിപ്രായവും ചോദിച്ചുകൊണ്ട്...

    പല റിപ്പോര്‍ട്ടര്‍മാരും പോതുജനത്തിന്‍റെയത്ര വിവരമുള്ളവരല്ല. വാറ്ത്തെപരിപാടി നടത്തുന്ന് ചില വനിതാ 'ജേര്‍ണലിസ്റ്റു'കളും കണക്കാ...പിന്നെ സഹിക്കാതെന്തു ചെയ്യും....ഓഫു ചെയ്യും

    ReplyDelete
  3. എന്തു തോന്നുന്നു എന്ന ചോദ്യത്തിന് ഷിനൊ പറഞ്ഞതിനോട് അനുകൂലിക്കാന്‍ തോന്നുന്നു.

    മത്സരത്തിന്റെ ആധിക്യം അതുതന്നയാണ് ഈ കുഴപ്പങ്ങള്‍ക്ക് കാരണം. ഔട്ട് ഡോര്‍ വാന്‍ യൂണിറ്റ് സംഘം വാര്‍ത്തക്കു വേണ്ടി, പോലീസുകാര്‍ ബീറ്റ് പെട്രോള്‍ നടത്തുന്നതുപോലെ റോന്തു ചുറ്റുകയാണ്.

    ReplyDelete
  4. മഴുവെറിഞ്ഞുണ്ടാക്കിയ ഠ വട്ടം സ്ഥലം, അതില്‍ തട്ടിത്തടയുന്ന വിധം ചാനലുകള്‍, എഫ്.എം. സ്റ്റേഷനുകള്‍. സമയം 24 മണിക്കൂറുണ്ടല്ലൊ, അതു നിറക്കണം, പിന്നെ മത്സരവും.
    പിതിയ ഫോര്‍മുല കണ്ടില്ലെ?
    1>2+3+4
    രണ്ടും മൂന്നും നാലും സ്ഥാനക്കാരുടെ മുഴുവന്‍ സര്‍ക്കുലേഷനും ചേര്‍ന്നാലും ഞമ്മന്റെ അത്രയും ആവില്ലെന്ന്.

    ReplyDelete
  5. ഇതൊക്കെ കാണുമ്പോ ചാനല്‍ മാറ്റുകയല്ലാതെ വേറെ വഴിയില്ല.

    ReplyDelete
  6. ഒരു ചായ കുടിക്കാന്‍ തോന്നുന്നു...

    ReplyDelete
  7. തെങ്ങിന്‍ കുലയിടിഞ്ഞത് കയറുകൊണ്ട് കെട്ടിവെക്കുന്ന കുമാരേട്ടനോടും സ്റ്റോക്ക് എക്സ്ചേഞ്ചിലെ വന്‍ ഇടിവിനെക്കുറിച്ച് അഭിപ്രായം ചോദിക്കുന്ന ചനലുമുണ്ട് നമുക്ക്..

    ReplyDelete
  8. ഈ ചോദ്യത്തെ പറ്റി എന്ത് തോന്നുന്നു ??

    ഈ ചോദ്യത്തെ പറ്റി എന്ത് തോന്നുന്നു ??

    ഷിനോ വീട്ടില്‍ പട്ടിയെ വളര്‍ത്തുന്നുണ്ടോ? ഉണ്ടെങ്കില്‍ അതിന് ഇന്നുമുതല്‍ ഒരാഴ്ചത്തേക്ക് മാസം കൊടുക്കരുത്. ഒരാഴ്ചകഴിഞ്ഞ് പഴയ ഒരെല്ലിന്‍ കഷണമെടുത്ത് കൊടുത്തു നോക്കു ഒന്നുമില്ലെങ്കിലും അത് ആക്രാന്തത്തോടെ അത് കടിച്ചു വലിക്കുന്നതുകാണാം. ഇവിടേയും അതു തന്നെ വാര്‍ത്താദാരിദ്ര്യം വന്നാല്‍ കൃത്രിമകലാപമോ,വിവാദങ്ങളോ ഉണ്ടാക്കാന്‍ മീഡിയാക്കച്ചവടക്കാരന്‍ മടിക്കില്ല.

    ReplyDelete

സന്ദര്‍ശകര്‍

eckart tolle