Saturday, August 16, 2008

തലച്ചോറിനു ഒരു വ്യായാമം (ഒന്നു പരീക്ഷിക്കൂ ..)




ഇതൊരു ഐ.ക്യു പരീക്ഷയാണ്‌. ഉത്തരം കണ്ടെത്തുന്നവര്‍ ദയവായ് പോസ്റ്റ് ചെയ്യുക.



ചോദ്യം : എട്ടു പേര്‍ക്ക് ഒരു പുഴ കടക്കണം .അച്ഛന്‍, അമ്മ ,രണ്ടു പെണ്‍കുട്ടികള്‍ ,രണ്ട് ആണ്‍കുട്ടികള്‍,



ഒരു കള്ളന്‍,ഒരു പോലിസ്കാരന്‍.



ഒരു ബോട്ട് ഉണ്ട്.ഇതില്‍ അച്ഛനും അമ്മയ്ക്കും പോലിസ്കാരനും മാത്രമെ ബോട്ട് ഓടിക്കാന്‍ അറിയൂ.



നിബന്ധനകള്‍.


ഒരേ സമയം രണ്ടു പേര്‍ക്ക് മാത്രമെ ബോട്ടില്‍ സഞ്ചരിക്കാന്‍ പറ്റൂ.


പെണ്‍കുട്ടികള്‍ അമ്മയില്ലാതെ അച്ഛനോടൊപ്പം നില്ക്കാന്‍ പാടില്ല.


ആണ്‍കുട്ടികള്‍ അച്ഛനില്ലാതെ അമ്മയോടൊപ്പം നില്ക്കാന്‍ പാടില്ല.


കള്ളനെ പോലീസുകാരന്‍ ഇല്ലാതെ മറ്റുള്ളവരോടൊപ്പം നിര്‍ത്താന്‍ പാടില്ല.(കള്ളന്‍ മറ്റുള്ളവരെ ഉപദ്രവിക്കും )


കള്ളന്‍ ഒറ്റക്കും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ചും നില്‍ക്കാം.(പ്രശ്നം അമ്മയും ആണ്‍കുട്ടികളും തമ്മിലും അച്ഛനും പെണ്‍കുട്ടികളും തമ്മിലും മാത്രം)


ശരി ...തുടങ്ങാം..


ഉറഞ്ഞു പോയ(യാന്ത്രിക ജീവിതമല്ലേ) തലച്ചോറുകള്‍ ഉണരട്ടെ..


അല്‍പസമയം എങ്കിലും നിങ്ങള്‍ ഇതിന് വേണ്ടി ചിലവഴിച്ചാല്‍ സന്തോഷം...


തലച്ചോറിനു ഒരു വ്യായാമം (ഒന്നു പരീക്ഷിക്കൂ ..)


ഈ പേജില്‍ പോയാല്‍ ഇത് ഒരു ഗെയിം പോലെ കിട്ടും. വീണ്ടും ശ്രമിക്കൂ ..


12 comments:

  1. 1. അമ്മയും ഒരു പെണ്‍കുട്ടിയും
    2. അമ്മ തിരിച്ച് വരുന്നു
    3. അമ്മയും രണ്ടാമത്തെ പെണ്‍കുട്ടിയും
    4. അമ്മ തിരിച്ച് വരുന്നു
    5. അമ്മയും അച്ചനും
    6. അച്ചന്‍ തിരിച്ച് വരുന്നു
    7. അച്ചനും ഒരാണ്‍കുട്ടിയും
    8. അച്ചന്‍ തിരിച്ച് വരുന്നു
    9. അച്ചനും രണ്ടാമത്തെ ആണ്‍കുട്ടിയും
    10. അച്ചന്‍ തിരിച്ച് വരുന്നു
    11. അച്ചനും പോലീസ് കാരനും
    12. പോലീസ് തിരിച്ച് വരുന്നു
    13. പോലീസും കള്ളനും

    ശരിയായിരിക്കില്ല. എങ്കിലും ഇതിലെ വന്ന് പോയില്ലേ. എന്തെങ്കിലും പറയണമെല്ലോ....

    ഇമ്മാതിരി ചോദ്യങ്ങള്‍ ചോദിച്ചെന്നെ കഷ്ടത്തിലാക്കല്ലേ......

    ReplyDelete
  2. cannibals and missionaries puzzle?

    O.T. "പെണ്‍കുട്ടികള്‍ അമ്മയില്ലാതെ അച്ഛനോടൊപ്പം നില്ക്കാന്‍ പാടില്ല.

    ആണ്‍കുട്ടികള്‍ അച്ഛനില്ലാതെ അമ്മയോടൊപ്പം നില്ക്കാന്‍ പാടില്ല."

    കടുത്തുപോയി.

    ReplyDelete
  3. positive aayi mathram chinthikkoo mashe..ha ha...
    ammayum aankuttikalum thammil vazhakkanu.
    athu pole achanum penkuttikalum thammilum...
    ok??

    ReplyDelete
  4. പൊന്നു മാഷേ.. എന്തിനാ ഈ ഇല്ലാത്ത സമയം വെറുതെ കൊല്ലിക്കുന്നത്... ഒരെത്തും പിടിയും കിട്ടുന്നില്ല. ഈ അമ്മ തന്നെയല്ലേ ഈ ആൺകുട്ടികളെ പ്രസവിച്ചത്...

    ReplyDelete
  5. http://www.robmathiowetz.com/
    go to this page and try out !!

    ReplyDelete
  6. ഷിനോ............................
    അവസാനം കണ്ട് പിടിച്ചു. പലപ്രാവശ്യം ശരിയായി ചെയ്തു. വീണ്ടും ചെയ്യുമ്പോൾ വീണ്ടും വീണ്ടും തെറ്റിപ്പോകുന്നു. ഈ ഇലക്ട്രോണിക് യുഗത്തിൽ തല ശരിക്കു ഉപയോഗിക്കാത്തതിന്റെയാവും അല്ലേ..

    ഇതു ശരിയാകും തീർച്ച.
    > പൊലിസ് - കള്ളൻ
    < പൊലിസ്
    > പോലിസ് - ആൺകുട്ടി
    < പൊലീസ് - കള്ളൻ
    > അച്ചൻ - ആൺകുട്ടി
    < അച്ചൻ
    > അച്ചൻ - അമ്മ
    < അമ്മ
    > പോലിസ് - കള്ളൻ
    < അച്ചൻ
    > അച്ചൻ - അമ്മ
    < അമ്മ
    > അമ്മ - പെൺകുട്ടി
    < പോലീസ് - കള്ളൻ
    > പോലിസ് - പെൺകുട്ടി
    < പോലീസ്
    > പോലീസ് - കള്ളൻ

    ഹൂയ്.. ഞാൻ ജയിച്ചേ.........യ്

    പലപ്രാവശ്യം ഇട്ടെറിഞ്ഞ് പോയാലോ എന്ന് ചിന്തിച്ചതാ.. പക്ഷേ ആദ്യമായി ബൂലോഗത്തിൽ നിന്ന് ഒരു ചലഞ്ച് ഏറ്റെടുത്ത ആവേശത്തിൽ സമയം പോയതറിഞ്ഞില്ല.

    ഇനി ഇമ്മാതിരി സംഗതികളുണ്ടെങ്കിൽ ജോലി പോകും കെട്ടോ....എന്താ സമ്മാനം. വേഗം അയച്ചോളൂ........................

    ReplyDelete
  7. ഒടുവില്‍ കിട്ടി അല്ലെ...കൊള്ളാം ....

    ഇതൊക്കെ കണ്ടുപിടിക്കാന്‍ നോക്കുമ്പോഴാണ് നമ്മുടെ തല എത്ര മാത്രം മരവിച്ചു എന്ന് മനസ്സിലാകുന്നത്.

    വേറെ ഒരു സിമ്പിള്‍ ചോദ്യം .

    മൂന്നു ക്ഷേത്രങ്ങള്‍ ,ഓരോന്നിനും മുന്‍പില്‍ ഓരോ കുളങ്ങള്‍.

    ക്ഷേത്രത്തില്‍ പോകുന്ന ആള്‍ നിര്‍ബന്ധമായും കുളത്തില്‍ മുങ്ങണം.(ആദ്യം കുളം, പിന്നെ ക്ഷേത്രം)

    കുളത്തില്‍ മുങ്ങുമ്പോള്‍ കഴുത്തില്‍ എത്ര മാലകള്‍ ഉണ്ടെന്‍കിലും അത് ഇരട്ടിയാകും.

    (ഒരു മാല ഇട്ടു മുങ്ങിയാല്‍ പൊങ്ങുമ്പോള്‍ രണ്ടു മാല)

    ഒരാള്‍ മൂന്നു കുളത്തിലും മുങ്ങി ,മൂന്നു ക്ഷേത്രത്തിലും പോയി.

    ഓരോ ക്ഷേത്രത്തിലും തുല്യ അളവില്‍ മാലകള്‍ കൊടുത്തു.

    മൂന്നാം ക്ഷേത്രത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ ഒരു മാല പോലും അവശേഷിച്ചില്ല .

    എങ്കില്‍ എത്ര മാലയും കൊണ്ടാണ് അയാള്‍ ആദ്യത്തെ കുളത്തില്‍ മുങ്ങിയത് ?

    ഓരോ ക്ഷേത്രത്തിലും എത്ര മാല വീതം ഇട്ടു.?

    ReplyDelete
  8. വിടില്ല അല്ലേ..

    കുളത്തിൽ ഒന്നും ഇല്ലാതെ മുങ്ങിയാൽ ഒരു മാല കിട്ടുമോ? എങ്കിൽ അയാൾ ഒന്നുമില്ലാതെയാണ് പോയത്. എല്ലാ ക്ഷേത്രത്തിലും ഓരോന്ന് കൊടുത്തു. അവസാനം ഒന്നും ഇല്ലാതെ മടങ്ങി.

    ആയിരിക്കുമോ... ഇല്ലല്ലേ..

    ReplyDelete
  9. ഷിനോ കുട്ടാ..

    അയാളുടെ കൈയ്യില്‍ ഏഴു മാലകള്‍

    ആദ്യ കുളത്തില്‍ മുങ്ങുമ്പോള്‍ അത് ഇരട്ടിയാകും അപ്പോല്‍ കൈയ്യില്‍ പതിനാല്. അതില്‍നിന്നും എട്ടെണ്ണം ആദ്യ ക്ഷേത്ത്രത്തില്‍ കൊടുത്തു. ബാക്കി ആറെണ്ണം. ഈ ആറണ്ണെം വച്ചു രണ്ടാമത്തെ കുളത്തില്‍ മുങ്ങിയപ്പോള്‍ പന്ത്രണ്ടായി ഇരട്ടിക്കുന്നു. അതില്‍ നിന്നും എട്ടെണ്ണം രണ്ടാമത്തെ ക്ഷേത്രത്തില്‍ വയ്ക്കുന്നു. ബാക്കി നാലെണ്ണം. ഈ നാലെണ്ണം വച്ച് മൂന്നാമത്തെ കുളത്തില്‍ മുങ്ങുന്നു. ഇപ്പോള്‍ മാലകള്‍ ഇരട്ടിച്ച് എട്ടാകുന്നു. എന്നിട്ട് ആ എട്ടെണ്ണം മൂന്നാമത്തെ നടയില്‍ വച്ചുകൊണ്ടു പ്രാര്‍ത്ഥിക്കുന്നു..”ന്റെ ഷിനോ കുട്ടന് ഒരാപത്തും വരുത്തല്ലേന്ന്”

    7 മാല 8 വഴിപാട്..!

    ReplyDelete
  10. കൊള്ളാം ..ഇത്രയും ദിവസം വേണമായിരുന്നോ ഇതിന്..
    'ഷിനോ കുട്ടാ ' എന്നുള്ള വിളി സുഖിച്ചു.
    ഒരു ചോദ്യം കൂടി ആയാലോ ?

    മൂന്നു പാത്രങ്ങള്‍ ...യഥാക്രമം പന്ത്രണ്ട്,ഏഴ് ,അഞ്ച് എന്നിങ്ങനെ ലിറ്റര്‍ വീതം വെള്ളം കൊള്ളും...
    പന്ത്രണ്ട് ലിറ്റര്‍ കൊള്ളുന്ന പാത്രം നിറച്ചു വെച്ചിരിക്കുന്നു.
    ഏഴും അഞ്ചും കാലി.
    ഈ പന്ത്രണ്ടിനെ ആറ് ആക്കണം.
    ഏഴിന്റെ പാത്രത്തിലും ആറ് ആക്കണം. ( ഫിഫ്ടി -ഫിഫ്ടി )
    അഞ്ചു കാലിയായി തന്നെ ഇരിക്കട്ടെ.
    അളവ് മാര്‍ഗങ്ങള്‍ ഒന്നും ഇല്ല.
    ഈ മൂന്നു പാത്രങ്ങള്‍ തന്നെ ഉപയോഗിക്കണം ...

    ശരി..വേഗം ഒഴിച്ചോളൂ ....
    പിന്നെ കാണാം ...

    ReplyDelete
  11. ഷിനോ..

    ഞാനിന്നാണ് ഇതു കണ്ടത്..
    ഉം ഇപ്പോള്‍ത്തന്ന ഈ ചോദ്യം അതിനു ഉത്തരമുണ്ടൊ..?

    ഉണ്ടെങ്കില്‍ അത് ശനിയാഴ്ച ഞാന്‍ പറയാം..നാളെ അവധിയാണിവിടെ..

    ReplyDelete

സന്ദര്‍ശകര്‍

eckart tolle