ആയിരം രൂപാ ലാപ്‌ടോപ്പിറങ്ങുന്നു
ചെന്നൈ : 4ഫെബ്രുവരി 2009
ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ നടക്കുന്ന ചടങ്ങില്‍ വച്ച്, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന, ആയിരം രൂപാ വിലയിട്ടിരിക്കുന്ന ചെറിയ ലാപ്‌ടോപ്പ് പുറത്തിറങ്ങും. വെല്ലൂര്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് സയന്‍സ്, ഐ.ഐ.ടി ചെന്നൈ തുടങ്ങിയ സ്ഥാപനങ്ങള്‍ സഹകരിച്ചാണ് ഈ ലാപ്‌ടോപ്പ് പുറത്തിറക്കുന്നത്.സാക്ഷത് എന്നാണ് ഈ ലാപ്‌ടോപ്പിന് പേരിട്ടിരിക്കുന്നത്. വിദൂര വിദ്യാഭ്യാസത്തെ സഹായിക്കുന്നതിന് ഉദ്ദേശിച്ചിട്ടുള്ളതാണ് ഇത്. 18,000 -ഓളം കോളേജുകളും 400 -ഓളം സര്‍വകലാശാലകളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഈ-ലേണിംഗ് പദ്ധതിയെ ഈ ലാപ്‌ടോപ്പ് സഹായിക്കും. ലാപ്‌ടോപ്പിന് 2 ജിബി മെമ്മറിയും വൈ-ഫൈ, ഈതര്‍നെറ്റ്, എക്സ്പാന്‍ഡബിള്‍ മെമ്മറി എന്നീ സൌകര്യങ്ങളും ഉണ്ടാവുമെന്നറിയുന്നു. ഈ ലാപ്‌ടോപ്പ് തിരുപ്പതിയില്‍ പുറത്തിറങ്ങുമെങ്കിലും കച്ചവടാവശ്യങ്ങള്‍ക്കുള്ള മോഡല്‍ ഇറങ്ങാന്‍ ഇനിയും സമയം പിടിക്കും. ഈ ലാപ്‌ടോപ്പ് പ്രചാരത്തിലായാല്‍ വില ആയിരം രൂപയേക്കാള്‍ കുറയുമെന്ന് അധികൃതര്‍ പറയുന്നു.
വാക്കും വിഷവും
6 years ago
വരട്ടെ
ReplyDeleteവരുമോ
വരില്ല
വരികയായിരിക്കും
വന്നാല്‍ നന്നായിരുന്നു..
ReplyDelete