Tuesday, February 24, 2009

ഡാനി ബോയല്‍ ജയ് ഹൊ






സ്ലം ഡോഗ് മില്ല്യനൈര്‍ എന്ന ചിത്രം അവാര്‍ഡുകള്‍ വാരിക്കൂട്ടിയതിനൊപ്പം അനവധി വിവാദങ്ങള്‍ക്കും തിരികൊളുത്തിയിരുന്നു .ഇന്ത്യയുടെ മോശമായ ചിത്രം ലോകത്തിനു മുന്‍പില്‍ പ്രദര്‍ശിപ്പിക്കുന്നു എന്നും അത് വഴി അവാര്‍ഡുകളും മറ്റും നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും ആരോപണം ഉണ്ടായി.എല്ലാത്തിലുമുപരി ഇതു ഒരു ബ്രിട്ടീഷുകാരന്റെ ഇന്ത്യയെപ്പറ്റിയുള്ള കാഴ്ചപ്പാടാന്നെന്നും നമ്മുടെ നല്ല വശങ്ങളില്‍ ഒന്നു പോലും കാണിച്ചില്ലെന്നും ചിലര്‍ പറഞ്ഞു .

എന്ത് മുംബയിലെ മനോഹരങ്ങളായ സ്ഥലങ്ങള്‍ ചിത്രത്തിന് ലൊക്കേഷന്‍ ആക്കിയില്ല എന്നായിരുന്നു ഒരു പ്രമുഖ (?) സംവിധായകന്റെ ചോദ്യം .പിന്നെ ചിത്രം ഇന്ത്യയിലെത്തിയപ്പോള്‍ "സ്ലം ഡോഗ് " എന്ന പേരിനെതിരെ പ്രക്ഷോഭങ്ങള്‍ ഉണ്ടായി.

ഇപ്പോള്‍ ഇതാ ചിത്രം ഓസ്കാര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയപ്പോള്‍ ഇതേ ആളുകള്‍ ഇതു നമ്മുടെ ചിത്രം എന്ന് വിളിച്ചു പറയുന്നു.ഇതു പൂര്‍ണമായും ഇന്ത്യന്‍ ചലച്ചിത്രമാനെന്നും ഇതിന്റെ മൂലകഥ ഉള്പ്പെടെ ഉള്ള എല്ലാ പ്രധാന മേഖലകളും ഇന്ത്യക്കാരാണ് കൈകാര്യം ചെയ്തതെന്നുമാണ് വാദം.

സഹ -നിര്‍മാതാവായ ലവ്ലീന്‍ ടണ്ടന്‍, അഭിനേതാക്കള്‍ ,സംഗീതം,ഗാനരചന,ലൊക്കേഷന്‍ തുടങ്ങിയവ ഇന്ത്യക്കാരാണല്ലോ.

ഏറ്റവും പ്രധാന മേഖലകളായ സംവിധാനം ,ചായാഗ്രഹണം ,തിരക്കഥ എന്നിവയെ പറ്റി ഒന്നും പറയാനില്ലേ?ഓസ്കാര്‍ നേടിയ ഉടനെ എങ്ങനെ നമ്മുടെ ചിത്രമായി? മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് സത്യത്തില്‍ അല്പം കടന്നു പോയില്ലേ എന്ന് സംശയം.

ഒരു ചിത്രത്തിന്റെ പൂര്‍ണത സംവിധാനം ചായാഗ്രഹണം തിരക്കഥ തുടങ്ങിയവയെ ആശ്രയിച്ചാനെന്നിരിക്കെ ഇതു ഒരു ഇന്ത്യന്‍ ചിത്രമാണെന്ന് പറയുന്നവരോട് സഹതപിക്കാം.കോടികള്‍ മുടക്കി മസാല ചിത്രങ്ങള്‍ പടച്ചു വിടുന്ന ബോളിവുഡില്‍ എന്ത് കൊണ്ടു ഇത്തരം ശ്രമങ്ങള്‍ നടക്കുന്നില്ല.?



നമുക്കു തീര്ച്ചയായും അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ രണ്ടാണ്. എ.ആര്‍.റഹ്മാന്‍ & റസൂല്‍ പൂക്കുട്ടി.പക്ഷെ ഒരു സത്യം .. ഡാനി ബോയല്‍ എന്ന ബ്രിട്ടീഷുകാരന്‍ രഹ്മാനെയും പൂക്കുട്ടിയെയും തന്റെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത് കൊണ്ടാണ് ഓസ്കാര്‍ ഇന്ത്യയില്‍ എത്തിയത്. പതിനാറു വര്‍ഷങ്ങളില്‍ റഹ്മാന്‍ ഇതിലും മഹത്തരമായ എന്തൊക്കെ ചെയ്തിരിക്കുന്നു. ഓസ്കാര്‍ ഇപ്പോള്‍ മാത്രമാണ് എത്തിയത്.അദ്ദേഹം മുന്പേ അത് അര്‍ഹിച്ചിരുന്നു.റസൂല്‍ പൂക്കുട്ടി എന്ന് നാം കേട്ടത് ഏതാനും ദിവസം മുന്പ് മാത്രം.

അത് കൊണ്ടു ഡാനി ബോയല്‍ ജയ് ഹൊ...റഹ്മാന്‍ ജയ് ഹൊ..റസൂല്‍ പൂക്കുട്ടി ജയ് ഹൊ...






Monday, February 23, 2009

ഓസ്കാര്‍ 2009


ഓസ്കാര്‍ 2009

Sunday, February 22, 2009

റഹ്മാന്‍ ഓസ്കാര്‍ വേദിയില്‍ ....വീഡിയോ



റഹ്മാന്‍ ഓസ്കാര്‍ വേദിയില്‍ ....വീഡിയോ

ഓസ്കാര്‍ വേദിയില്‍ റസൂല്‍ പൂക്കുട്ടി .

ഓസ്കാര്‍ വേദിയില്‍ റസൂല്‍ പൂക്കുട്ടി .

ഓസ്കാര്‍ ....!


എ. ആര്‍.റഹ്മാനും റസൂല്‍ പൂക്കുട്ടിക്കും ഓസ്കാര്‍ ....!

അഭിമാനിക്കാം ........

Wednesday, February 11, 2009

നാന്‍ കടവുള്‍ '-മധു ബാലകൃഷ്ണന്‍

നാന്‍ കടവുള്‍ ' എന്ന ഏറ്റവും പുതിയ തമിഴ് ചിത്രത്തിലെ ഇളയരാജ സംഗീതം നല്കിയ ഗാനം ആണിത്.

ദ്രിശ്യങ്ങള്‍ ചിലപ്പോള്‍ അല്പം മനപ്രയാസം ഉണ്ടാക്കിയേക്കും. ബാല എന്ന സംവിധായകന്റെ മുന്‍ ചിത്രങ്ങളിലും ഇത്തരം രംഗങ്ങള്‍ കാണാം. (നന്ദ,കാശി,പിതാമഹന്‍) .

പാടിയത് :മധു ബാലകൃഷ്ണന്‍

Tuesday, February 10, 2009

ഫോട്ടോഷോപ്പ്(CS3 Extended Lite) ഫ്രീ ...


ടോറന്റ് വഴി ഭീമന്‍ ഫയല്‍ ഡൌണ്‍ ലോഡ് ചെയ്യാതെ നിമിഷങ്ങള്‍ കൊണ്ടു

അഡോബെ ഫോട്ടോഷോപ്പ് (CS3 Extended Lite) നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യാം .

ട്രയല്‍ വെര്‍ഷന്‍ അല്ല. സീരിയല്‍ നമ്പര്‍ വേണ്ട . ഇന്‍സ്റ്റലേഷന്‍ ഈസി...

ഇവിടെ നിന്നു ഫയല്‍ സേവ് ചെയ്യാം.

സിപ് ഫയല്‍ ഓപ്പണ്‍ ചെയ്തു അവിടെ നിന്നും ഫോട്ടോഷോപ്പ് സെറ്റ് അപ് ഫയല്‍ റണ്‍ ചെയ്യുക.

ഇനി ഫോട്ടോഷോപ്പ് ഉപയോഗിക്കാം ...നോ ലിമിറ്റ് ...!

Sunday, February 8, 2009

എല്ലാവരും ശ്രദ്ധിക്കുക.

എ. ടി.എം കൌണ്ടെരുകളില്‍ നിന്നും വ്യാപകമായി പണം തട്ടിയെടുക്കപ്പെടുന്നു.

ഇന്നലെ ഞാന്‍ വര്‍ക്ക് ചെയ്യുന്ന കമ്പനിയില്‍ ഉള്ള നാല്പേരുടെ സാലറി ട്രാന്‍സ്ഫര്‍ അക്കൌണ്ടില്‍ നിന്നും

മുഴുവന്‍ തുകയും കാണാതായി.ബാന്കില്‍ വിളിച്ചപ്പോള്‍ ഇത്തരം സംഭവം വേറെയും റിപ്പോര്ട്ട് ചെയ്യപ്പെട്ടിരിക്കുന്നു.ഒരു സാധാരണ ട്രാന്‍സാക്ഷന്‍ പോലെ തന്നെ ആദ്യം 'ബാലന്‍സ് ' ചെക്ക് ചെയ്തിട്ടാണ്

തുക പിന്‍വലിക്കുന്നത്. ഞാനറിയുന്ന നാല് പേരുടേയും എ.ടി.എം കാര്‍ഡ് അവരുടെ പക്കല്‍ തന്നെ ഉണ്ട്.

അന്വേഷണം നടക്കുന്നു. ഇത് അറിഞ്ഞതോടെ എല്ലാവരും തങ്ങളുടെ അക്കൌണ്ടില്‍ ഉള്ള തുക പിന്‍വലിച്ചു.

Wednesday, February 4, 2009

ആയിരം രൂപാ ലാപ്‌ടോപ്പിറങ്ങുന്നു

ആയിരം രൂപാ ലാപ്‌ടോപ്പിറങ്ങുന്നു

ചെന്നൈ : 4ഫെബ്രുവരി 2009
ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ നടക്കുന്ന ചടങ്ങില്‍ വച്ച്, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന, ആയിരം രൂപാ വിലയിട്ടിരിക്കുന്ന ചെറിയ ലാപ്‌ടോപ്പ് പുറത്തിറങ്ങും. വെല്ലൂര്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് സയന്‍സ്, ഐ.ഐ.ടി ചെന്നൈ തുടങ്ങിയ സ്ഥാപനങ്ങള്‍ സഹകരിച്ചാണ് ഈ ലാപ്‌ടോപ്പ് പുറത്തിറക്കുന്നത്.സാക്ഷത് എന്നാണ് ഈ ലാപ്‌ടോപ്പിന് പേരിട്ടിരിക്കുന്നത്. വിദൂര വിദ്യാഭ്യാസത്തെ സഹായിക്കുന്നതിന് ഉദ്ദേശിച്ചിട്ടുള്ളതാണ് ഇത്. 18,000 -ഓളം കോളേജുകളും 400 -ഓളം സര്‍‌വകലാശാലകളും ഉള്‍‌പ്പെടുത്തിക്കൊണ്ടുള്ള ഈ-ലേണിംഗ് പദ്ധതിയെ ഈ ലാപ്‌ടോപ്പ് സഹായിക്കും. ലാപ്‌ടോപ്പിന് 2 ജിബി മെമ്മറിയും വൈ-ഫൈ, ഈതര്‍‌നെറ്റ്, എക്സ്പാന്‍‌ഡബിള്‍ മെമ്മറി എന്നീ സൌകര്യങ്ങളും ഉണ്ടാവുമെന്നറിയുന്നു. ഈ ലാപ്‌ടോപ്പ് തിരുപ്പതിയില്‍ പുറത്തിറങ്ങുമെങ്കിലും കച്ചവടാവശ്യങ്ങള്‍ക്കുള്ള മോഡല്‍ ഇറങ്ങാന്‍ ഇനിയും സമയം പിടിക്കും. ഈ ലാപ്‌ടോപ്പ് പ്രചാരത്തിലായാല്‍ വില ആയിരം രൂപയേക്കാള്‍ കുറയുമെന്ന് അധികൃതര്‍ പറയുന്നു.

Sunday, February 1, 2009

ബുഷില്‍ നിന്നും ഒബാമയിലേക്ക് ....


ബുഷില്‍ നിന്നും ഒബാമയിലേക്ക് ....

സന്ദര്‍ശകര്‍

eckart tolle