Monday, September 8, 2008

ഒരു പാമ്പ്‌ 'എക്സ്പീരിയന്‍സ്'




സിമിയുടെ ഈ ബ്ലോഗ് കണ്ടപ്പോള്‍ എന്‍റെ ഒരു പാമ്പ്‌ 'എക്സ്പീരിയന്‍സ്' ഓര്മ വന്നു.



ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ...ഹൊ ! രോമാഞ്ചം .... ഒരു ദിവസം ഉച്ച തിരിഞ്ഞു ഞാന്‍ വീട്ടില്‍ എന്‍റെ മുറിയില്‍



കമ്പ്യൂട്ടറിന്റെ മുന്‍പില്‍ ആയിരുന്നു. പെട്ടെന്ന് തൊട്ടപ്പുറത്തെ വീട്ടില്‍ നിന്നും എന്നെ ആരോ പേരു ചൊല്ലി വിളിച്ചു.ഞാന്‍ പെട്ടെന്ന് പുറത്തിറങ്ങി നോക്കി. നോക്കുമ്പോള്‍ അപ്പുറത്തെ വീടിലെ പയ്യന്‍സ് . എട്ടാം ക്ലാസ്സില്‍



പഠിക്കുന്ന കക്ഷി. ' അയ്യോ .പാമ്പ്‌ ! ' അവന്‍ വീണ്ടും വിളിച്ചു കൂവി. ഞാന്‍ ഞെട്ടി വന്ന സ്പീഡില്‍ അകത്തേക്ക്



തിരിഞ്ഞോടി. പാമ്പുകളെ എനിക്ക് പണ്ടേ വല്യ ഇഷ്ടമാണ്. അപ്പോള്‍ അവന്‍ വീണ്ടും .." അണ്ണോ... പാമ്പ്‌ നിങ്ങടെ മുറിയിലാണ് " എന്ന് വിളിച്ചു പറഞ്ഞു. 'അമ്മേ എന്ന വിളിയോടെ ഞാന്‍ വീണ്ടും പുറത്തേക്കോടി.



"ഹെ.. ഹെവിടെ ? പാ..മ്പ് ? " എന്‍റെ ശബ്ദം കഷണം കഷണം ആയി .



അപ്പോഴേക്കും അടുത്തുള്ള വരെ ചിലരും എത്തി. ആളുകള്‍ എത്തിയതോടെ ഞാന്‍ ഉള്ളില്‍ കയറി എന്‍റെ മുറിയുടെ വാതില്‍ പാതി തുറന്നു അകത്തേക്ക് നോക്കി.



അപ്പോള്‍ കണ്ട കാഴ്ച ... നല്ല സുന്ദരനായ ഒരു മൂര്‍ഖന്‍ പാമ്പ്‌ ..! അതും എന്‍റെ കട്ടിലില്‍ കയറി ..തല ഉയര്ത്തി നില്ക്കുന്നു.

ഇവന്‍ എങ്ങനെ അകത്തുകടന്നു ? പിന്നെയാണ് അറിഞ്ഞത്. കേട്ടപ്പോള്‍ എനിക്ക് വിശ്വാസം വന്നില്ല.
നമ്മുടെ രക്ഷകനായ പയ്യന്‍സ് അവന്റെ വീട്ടില്‍ ടി.വി. കാണുകയായിരുന്നു. പുറത്തു നിന്നു ആരോ വിളിക്കുന്നത് കേട്ട അവന്‍ ഇറങ്ങി നോക്കിയപ്പോള്‍ ആരെയും കണ്ടില്ല. അപ്പോഴാണ്‌ വഴിയില്‍ കൂടി അതിവേഗം ഇഴഞ്ഞു എന്റെ മുറിയുടെ ഓവുചാലില്‍ കൂടി അകത്തു കയറുന്ന പാമ്പിനെ കണ്ടത്.
പാമ്പ്‌ ഉള്ളിലേക്ക് കയറുന്ന സമയത്ത് ഞാന്‍ മുറിയില്‍ തന്നെ ഉണ്ടായിരുന്നു.
നാട്ടുകാര്‍ പല അഭിപ്രായങ്ങള്‍ പറഞ്ഞു തുടങ്ങി. ചിലര്‍ പറഞ്ഞു.." എന്തോ വലിയ ദോഷമുണ്ട് ..അതാ ഇങ്ങനെയൊക്കെ.."
ഒടുവില്‍ ഒരാള്‍ ധൈര്യ പൂര്‍വ്വം അകത്തു കയറി പാമ്പിനെ തല്ലി കൊന്നു. ( ഇതു വായിക്കുന്ന പരിസ്ഥിതി സ്നേഹികളും മൃഗ സ്നേഹികളും ക്ഷമിക്കുക)
ഇപ്പോഴും ഞാന്‍ ഓര്‍ക്കാറുണ്ട് . അന്ന് ആരായിരുന്നു അവനെ പുറത്തേക്ക് വിളിച്ചത്.?
തക്ക സമയത്ത് അങ്ങനെ അറിഞ്ഞിരുന്നില്ലെന്കില്‍ എന്താകുമായിരുന്നു..?
ഇപ്പോഴും നമ്മുടെ പയ്യന്‍സ് പറയാറുണ്ട് .."ഹും ..ഞാന്‍ ഇല്ലെങ്കില്‍ കാണാമായിരുന്നു.."



8 comments:

  1. ഷിനോച്ചെക്കാ.. ഞാനോര്‍ത്തു നീ വല്ല 'ബൈജൂ'നേം കണ്ട കാര്യാരിക്കൂന്ന്.. ഏതായാലും ദൈവത്തിനു നന്ദി

    ReplyDelete
  2. ഒരു ജീവൻ രക്ഷപ്പെട്ടു. ഒരു ജീവികൊല്ലപ്പെട്ടു.

    ജീവന്റെ വില ആ ഒരു നിമിഷം കൊണ്ട്‌ നിങ്ങൾ മനസ്സിലാക്കികാണണം... ആ ജീവൻ കൂടുതൽ അർത്ഥവത്താകട്ടെ..അശംസകൾ....

    ReplyDelete
  3. ഷിനൊ..
    എന്തായാലും രക്ഷപ്പെട്ടല്ലൊ..ആ പയ്യന്‍ പറയുന്നതുപോലെ അവനില്ലെങ്കില്‍ കാണാമായിരുന്നു..!

    ReplyDelete
  4. പാമ്പുകളെല്ലാം ബൈജുവല്ല ! ബൈജുമാരെല്ലാം പാമ്പല്ല !!

    ReplyDelete
  5. paambinte kadiyil ninnumrakshappettallo...bhaagyam..

    ReplyDelete
  6. അയ്യോ പാവം പാമ്പ്! (പൃഥ്വിരാജിന്റെ ഡാഡി സുകുമാരന്‍ പറഞ്ഞതോര്‍മ വന്നതാ)..:)

    ReplyDelete
  7. ആ പാമ്പ് ഷിനോയെ കടിച്ചിരുന്നെങ്കില്‍ പാവം അത് അങ്ങനെ അങ്ങ് ചത്ത് പോകുമായിരുന്നു. വെറുതെ തല്ലി കൊല്ലരുതായിരുന്നു.

    ReplyDelete

സന്ദര്‍ശകര്‍

eckart tolle