Monday, January 26, 2009

സ്ലംഡോഗ് മില്യനര്‍ അവാര്‍ഡുകള്‍ വാരുന്നു

സ്ലംഡോഗ് മില്യനര്‍ അവാര്‍ഡുകള്‍ വാരുന്നു
വാഷിംഗ്ടണ്‍(ഏജന്‍സി), തിങ്കള്‍, 26 ജനുവരി 2009 ( 16:07 IST )
മുംബൈ ചേരി നിവാസികളുടെ കഥ പറയുന്ന ‘സ്ലംഡോഗ്‌ മില്യനര്‍‘ ഓസ്കര്‍ നോമിനേഷനുകള്‍ ലഭിച്ചതിനു പിന്നാലെ രണ്ട് അവാര്‍ഡുകള്‍ കൂടി നേടി. അമേരിക്കയിലെ സ്ക്രീന്‍ ആക്ടേഴ്സ്‌ ഗില്‍ഡിന്‍റേയും പ്രൊഡ്യൂസേഴ്സ്‌ ഗില്‍ഡ്‌ ഓഫ്‌ അമേരിക്കയുടെയും അവാര്‍ഡുകളാണ്‌ ഹോളിവുഡ്‌ സംവിധായകന്‍ ഡാനി ബോയലിന്‍റെ സ്ലംഡോഗ്‌ മില്യനര്‍ നേടിയത്‌. ബോളിവുഡ്‌ താരങ്ങളായ അനില്‍ കപൂര്‍, ഇര്‍ഫാന്‍ ഖാന്‍, ബ്രിട്ടീഷ്‌ ഇന്ത്യന്‍ അഭിനേതാവ് ദേവ്‌ പട്ടേല്‍, പുതുമുഖം ഫ്രൈഡ പിന്‍റോ എന്നിവര്‍ക്ക് ചിത്രത്തിലെ മൊത്തം പ്രകടനത്തിനാണ് അവാര്‍ഡ്. ചിത്രത്തില്‍ കാണിക്കുന്ന ചേരി നിവാസികളായ കുട്ടികള്‍ക്ക്‌ അവാര്‍ഡ്‌ സമര്‍പ്പിക്കുന്നതായി അനില്‍ കപൂര്‍ പറഞ്ഞു. അവര്‍ അത്‌ അര്‍ഹിക്കുന്നു. ഞങ്ങളുടെ അഭിനയ മികവിന്‌ അടിത്തറയിട്ടത്‌ അവരാണ്‌. -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ 1500ഓളം തിയേറ്ററുകളിലാണ്ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
(ഉറവിടം - വെബ്‌ദുനിയ

3 comments:

  1. ചിത്രം വളരെ വ്യത്യസ്തവും പുതുമയാര്‍ന്നതും തന്നെ. പക്ഷെ ഇത്രയധികം അവാര്‍ഡുകള്‍ കിട്ടാന്‍

    മാത്രം ഉണ്ടോ ?

    ReplyDelete
  2. Yes, i too can't understand why it is attracting so many awards. Pls see my review about this movie http://ashlyak.blogspot.com/

    ReplyDelete
  3. ഇന്ത്യയിലെ വിശപ്പിനെ വില്‍ക്കുന്ന ഇത്തരം ചിത്രങ്ങള്‍ക്കും നോവലുകള്‍ക്കുമാണ്( അരവിന്ദ് അഡിഗയുടെ ദ വൈറ്റ് ടൈഗര്‍ )ഇപ്പോള്‍ പുരസ്കാരങ്ങള്‍. കുറെ ഓസ്കാറുകളും ഇതിന് പ്രതീക്ഷിക്കാം.

    ReplyDelete

സന്ദര്‍ശകര്‍

eckart tolle