മാവേലി തമ്പുരാന്റെ ഭരണകാലത്തെ ഓര്മിപ്പിക്കുന്നതാണല്ലോ ഓണം. അതുകൊണ്ട് ഓണത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണം മാവേലി തമ്പുരാന്‍ തന്നെ. പക്ഷെ ഇന്നു നാം ചാനലുകളിലും വ്യാപാര കേന്ദ്രങ്ങളുടെ മുന്‍പിലും കാണുന്ന 'മാവേലി കോലങ്ങള്‍' മഹാബലി എന്ന പ്രജാക്ഷേമ തല്പരനായ രാജാവിനെ ഒരു കോമാളി രൂപമാക്കി മാറ്റിയിരിക്കുന്നു. കൂട്ടത്തില്‍ ഏറ്റവും വെറുപ്പ് തോന്നിയത് ' ഘടികാര കച്ചവടത്തിലും കമ്പ്യൂട്ടര്‍ ! ഹൊ ..എന്റെ പ്രജകളുടെ ഒരു പുരോഗതി ' എന്ന് പറയുന്ന മോഡേണ്‍ മാവേലി ആണ്. കച്ചവട സ്ഥാപനങ്ങളുടെ മുന്‍പില്‍ നില്ക്കുന്ന വാടക മാവേലിമാര്‍ കുടവയറും കപ്പടാ മീശയും ആയി വീണ്ടും മാവേലിയെ കോമാളിയാക്കുന്നു. എവിടെയെങ്കിലും ഒരു വിഗ്രഹമോ പള്ളിയോ തകര്‍ക്കപെടുമ്പോള്‍ കലാപമുണ്ടാക്കുന്ന നമ്മള്‍ തന്നെയാണ് മലയാളിയുടെ മനസ്സിലെ സുന്ദര സന്കല്പങ്ങളായ ഓണത്തെയും മാവേലിയെയും ഇങ്ങനെ വികലമാക്കുന്നത് .ഇന്നത്തെ തലമുറക്ക് മാവേലി ഒരു ഹാസ്യ കഥാപാത്രം തന്നെ..

എവിടെയെങ്കിലും ഒരു വിഗ്രഹമോ പള്ളിയോ തകര്‍ക്കപെടുമ്പോള്‍ കലാപമുണ്ടാക്കുന്ന നമ്മള്‍ തന്നെയാണ് മലയാളിയുടെ മനസ്സിലെ സുന്ദര സന്കല്പങ്ങളായ ഓണത്തെയും മാവേലിയെയും ഇങ്ങനെ വികലമാക്കുന്നത്
ReplyDeleteഈ വ്യാകുലതകള്‍ ഞാനും മനസ്സിലാക്കുന്നു.
ReplyDelete