Friday, August 22, 2008

ദൈവത്തിന്റെ സ്വന്തം ' രാമക്കല്‍മേട്‌ '

' രാമക്കല്‍മേട്‌ ' എന്നാണ് ഈ കാണുന്ന സ്ഥലത്തിന്റെ പേര്. ശ്രീരാമന്റെ വനവാസവുമായി ബന്ധപ്പെട്ടാണ് ഈ പേര് വന്നത്. അത്രയൊന്നും അറിയപ്പെടാതിരുന്ന ഇവിടം ഇപ്പോള്‍ നല്ലൊരു
വിനോദ സഞ്ചാര കേന്ദ്രമാണ്‌.ഇടുക്കി ജില്ലയില്‍ മുന്നാര്‍ -തേക്കടി റൂട്ടില്‍ നെടുംകണ്ടം അടുത്താണ് ഈ സ്ഥലം.

പച്ചപ്പ്‌ നിറഞ്ഞ മലനിരകളും മണിക്കൂറില്‍ നാല്‍പതു കിലോമീറ്ററില്‍ കുറയാത്ത വേഗതയില്‍ ഉള്ള കാറ്റും ഇവിടത്തെ പ്രത്യേകതകള്‍ ആണ്.കേരള -തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ ഒരു കോട്ട പോലെ രണ്ടു സംസ്കാരങ്ങളെ വേര്‍തിരിച്ചു നിര്ത്തുന്നു ഈ മലനിരകള്‍.ഇവിടെ നിന്നുള്ള തമിഴ് നാടിന്‍റെ കാഴ്ച അവര്‍ണ്ണനീയം !!


താഴെ കാണുന്നത് തമിഴ് നാട്.!! ആയിരത്തി അഞ്ഞൂറ് അടിയിലേറെ ഉയരമുണ്ട് ഈ സ്ഥലത്തിന്.


ചിലപ്പോള്‍ താഴെ മഴ പെയ്യുന്നത് ഇവിടെ നല്ല വെയിലത്ത്‌ നിന്നു ആസ്വദിക്കാന്‍ പറ്റും.കാലാവസ്ഥ രണ്ടു സ്ഥലത്തും എപ്പോഴും വ്യത്യസ്തം ആയിരിക്കും.






ഇന്ത്യയില്‍ കാറ്റില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന സ്ഥലങ്ങളില്‍ പ്രധാനമാണ് ഇവിടം.



(ഈ പദ്ധതി കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഉത്ഘാടനം ചെയ്യപ്പെട്ടു.)

ഇപ്പോള്‍ ഇവിടെ സഞ്ചാരികളുടെ പ്രളയമാണ് .മൂന്നാറും തേക്കടിയും സന്ദര്‍ശിക്കുന്നവര്‍ രാമക്കല്‍മേട്‌' കണ്ടിരിക്കേണ്ടതാണ്. നമ്മുടെ ഭരണാധികാരികളുടെ അഴിമതിയും അവഗണനയും കാരണം വേണ്ടത്ര പ്രയോജനപ്പെടുത്താതെ പോയ സ്ഥലങ്ങളില്‍ ഒന്നാണിത്.








8 comments:

  1. നല്ല പോസ്റ്റ്. കുറച്ചൂടി വിശദമാക്കാമായിരുന്നു

    ReplyDelete
  2. നല്ല പോസ്റ്റ്.ഇടുക്കിയില്‍ ജോലി ചെയ്തിട്ടുണ്ടെങ്കിലും എനിക്കു ഇവിടെ പോകാന്‍ പറ്റിയിട്ടില്ല.അതിന്റെ വിഷമം ഈ പോസ്റ്റ് കണ്ടപ്പോള്‍ തീര്‍ന്നു.

    ReplyDelete
  3. കൊള്ളാം മോനെ....ഈ ഫോട്ടോസ് ഒക്കെ കണ്ടപ്പോള്‍...അന്ന് ചാക്കോച്ചന്‍ സാറുമായി വണ്‍ ഡേ ട്രിപ്പ്‌ വച്ചത് ഓര്‍മ വന്നു...

    ReplyDelete
  4. നല്ല ചിത്രങ്ങള്‍....ഞാന്‍ അവിടെയ്ക്ക് വരും താമസിയാതെ....

    ReplyDelete
  5. ആദ്യത്തെ കുറച്ചുഫോട്ടോകള്‍ക്കു വെളിച്ചം ഇത്തിരി കൂടിപ്പോയില്ലേ എന്നൊരു സംശയം...ഇല്ലായിരുന്നെങ്കില്‍ കുറച്ചു കൂടി നന്നാവുമായിരുന്നു എന്നു തോന്നുന്നു....ആശംസകള്‍

    ReplyDelete
  6. ഷിനോ, നല്ല പോസ്റ്റ്. ഞാനവിടെ പോയിട്ടുണ്ട്. റോപ്‌വേ നിര്‍മ്മിക്കുന്നു എന്നൊക്കെ പറഞ്ഞുകേട്ടിരുന്നു. എന്തായി? കേരളമല്ലേ, ഇനി ഒരു പത്തിരുപതു വര്‍ഷംകൂടിയെടുക്കൂം പദ്ധതി ചര്‍ച്ചയിലെങ്കിലും എത്താന്‍.

    ReplyDelete
  7. ഹായ്...........ഷിനോ
    അഭിനന്ദനങ്ങള്‍!Dont know how to write more in malayalam.Anyway ur attempt is GOOD.We didnt write anything abt our RAMAKKALMEDU-bt u wrote it.GOOD-CONGRATS !Expecting more......

    ReplyDelete

സന്ദര്‍ശകര്‍

eckart tolle