Monday, January 26, 2009

സ്ലംഡോഗ് മില്യനര്‍ അവാര്‍ഡുകള്‍ വാരുന്നു

സ്ലംഡോഗ് മില്യനര്‍ അവാര്‍ഡുകള്‍ വാരുന്നു
വാഷിംഗ്ടണ്‍(ഏജന്‍സി), തിങ്കള്‍, 26 ജനുവരി 2009 ( 16:07 IST )
മുംബൈ ചേരി നിവാസികളുടെ കഥ പറയുന്ന ‘സ്ലംഡോഗ്‌ മില്യനര്‍‘ ഓസ്കര്‍ നോമിനേഷനുകള്‍ ലഭിച്ചതിനു പിന്നാലെ രണ്ട് അവാര്‍ഡുകള്‍ കൂടി നേടി. അമേരിക്കയിലെ സ്ക്രീന്‍ ആക്ടേഴ്സ്‌ ഗില്‍ഡിന്‍റേയും പ്രൊഡ്യൂസേഴ്സ്‌ ഗില്‍ഡ്‌ ഓഫ്‌ അമേരിക്കയുടെയും അവാര്‍ഡുകളാണ്‌ ഹോളിവുഡ്‌ സംവിധായകന്‍ ഡാനി ബോയലിന്‍റെ സ്ലംഡോഗ്‌ മില്യനര്‍ നേടിയത്‌. ബോളിവുഡ്‌ താരങ്ങളായ അനില്‍ കപൂര്‍, ഇര്‍ഫാന്‍ ഖാന്‍, ബ്രിട്ടീഷ്‌ ഇന്ത്യന്‍ അഭിനേതാവ് ദേവ്‌ പട്ടേല്‍, പുതുമുഖം ഫ്രൈഡ പിന്‍റോ എന്നിവര്‍ക്ക് ചിത്രത്തിലെ മൊത്തം പ്രകടനത്തിനാണ് അവാര്‍ഡ്. ചിത്രത്തില്‍ കാണിക്കുന്ന ചേരി നിവാസികളായ കുട്ടികള്‍ക്ക്‌ അവാര്‍ഡ്‌ സമര്‍പ്പിക്കുന്നതായി അനില്‍ കപൂര്‍ പറഞ്ഞു. അവര്‍ അത്‌ അര്‍ഹിക്കുന്നു. ഞങ്ങളുടെ അഭിനയ മികവിന്‌ അടിത്തറയിട്ടത്‌ അവരാണ്‌. -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ 1500ഓളം തിയേറ്ററുകളിലാണ്ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
(ഉറവിടം - വെബ്‌ദുനിയ

Sunday, January 25, 2009

സാമ്പത്തിക മാന്ദ്യം നിങ്ങളുടെ കമ്പനിയെ ബാധിച്ചിട്ടുണ്ടോ ?

സാമ്പത്തിക മാന്ദ്യം നിങ്ങളുടെ കമ്പനിയെ ബാധിച്ചിട്ടുണ്ടോ ? ബിസിനസ്സ് കുറഞ്ഞത് കൊണ്ടു ഓഫീസില്‍ നിങ്ങള്ക്ക് ജോലി കുറവാണോ? സമയം കളയാന്‍ ഒരു മാര്‍ഗവും ഇല്ലേ ? എങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Saturday, January 17, 2009

പരാതിപെട്ടി @ ഇന്ത്യ ഗവണ്മെന്റ്

ഇതാ ..ഇന്ത്യയിലെ ജനങ്ങള്ക്ക് നമ്മുടെ ഏത് പരാതിയും നേരിട്ടു ബോധിപ്പിക്കാനും അവയില്‍ സ്വീകരിച്ച നടപടി എന്തെന്ന് അറിയുവാനും ഒരു ഇന്ത്യ ഗവണ്മെന്റ് വെബ്സൈറ്റ്. ഇതിനെ പ്പറ്റി എത്ര പേര്ക്ക് അറിയാം എന്നോ ഇതു കൊണ്ടു എന്തെങ്കിലും പ്രയോജനം ആര്ക്കെന്കിലും ഇതു വരെ ഉണ്ടായോ എന്നും അറിവില്ല.

എന്തായാലും ഒറ്റ നോട്ടത്തില്‍ നല്ല സംരംഭം തന്നെ... ഇതാ ഇവിടെ നോക്കൂ ....

Monday, January 12, 2009

ഗോള്‍ഡന്‍ ഗ്ലോബ് - അനില്‍ കപൂര്‍ ,എ.ആര്‍ .റഹ്മാന്‍ (Slumdog Millionaire Team )

ഗോള്‍ഡന്‍ ഗ്ലോബ് - അനില്‍ കപൂര്‍ ,എ.ആര്‍ .റഹ്മാന്‍ (Slumdog Millionaire Team )

സന്ദര്‍ശകര്‍

eckart tolle