Tuesday, July 29, 2008

മഴ

നാട്ടില്‍ ഇപ്പോള്‍ നല്ല മഴയാണ് മൂന്നു ദിവസമായി മഴ പെയ്തു കൊണ്ടിരിക്കുന്നു

മഴയെ പറ്റി ഇവിടെ (ദുബായ്) ഇരുന്ന് ഓര്‍ക്കുമ്പോള്‍ വല്ലാത്ത ഒരു നഷ്ട ബോധം തോന്നാറുണ്ട് .

പക്ഷെ ഒരു ദിവസം ഇവിടെയും മഴ പെയ്തു. ആ മഴ ഞാന്‍ എന്റെ മുറിയുടെ ജനാലയിലൂടെ കണ്ട്

ആസ്വദിച്ചു .നോക്കി നില്‍ക്കെ മഴ ശക്തി പ്രാപിച്ചു .ഭൂമിയെ മുഴുവന്‍ തണുപ്പിച്ചു കൊണ്ടു ആ മഴ തുടര്‍ന്നു.എന്തൊരു ആശ്വാസം !! വേറൊരു അത്ഭുതവും ഞാന്‍ കണ്ടു.അവിടവിടായി ചെടികളും മരങ്ങളും വളര്‍ന്നു തുടങ്ങിയിരിക്കുന്നു. നമ്മുടെ സ്വന്തം നാട് പോലെ .അങ്ങനെ ആ മഴയില്‍ കുളിര്‍ത്തു നില്‍ക്കെ ഒരു ശബ്ദം എന്നെ ഉണര്‍ത്തി .സുപ്രഭാതം !!! മൊബൈല് ഫോണില്‍ ഉണര്‍ത്തു പാട്ടായി .

പുതിയൊരു ദിവസം തുടങ്ങുന്നു .എന്തെന്നില്ലാത്ത നിരാശ തോന്നി .എല്ലാം വെറും സ്വപ്നമായിരുന്നോ ? മുറിക്കു പുറത്തിറങ്ങിയപ്പോള്‍ അസഹ്യമായ ചൂട്. ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ ജോലിക്ക് പോകാന്‍ തുടങ്ങുന്നു. രാവിലെ ആറ് മണി ആയതെ ഉള്ളു.എനിക്കും ഓഫീസില്‍ പോകാന്‍ സമയമാകുന്നു .വീണ്ടും സ്വപ്നത്തില്‍ കണ്ട മഴയുടെ തണുപ്പ് ഓര്ത്തു കൊണ്ടു കൊടും ചൂടും പൊടിയും നിറഞ്ഞ മറ്റൊരു ദിവസത്തിലേക്ക് .നമ്മള്‍ പ്രവാസികള്‍ക്ക് നഷ്ടപ്പെടുന്നത് എന്തെല്ലാമാണ്? ...

Monday, July 28, 2008


ഇടുക്കി അണക്കെട്ട്



പീരുമേട്
ഇ. ഹരികുമാറിന്റെ ചെറുകഥകള്‍ പി.ഡി.എഫില്‍
ബോബനും മോളിയും....... ഇവിടെ നോക്കു
പി .പദ്മരാജന്റെ ചില കഥകള്‍ പി.ഡി .എഫ്

Saturday, July 26, 2008

ഈ പേജുകള്‍ കാണുക.

രാമക്കല്‍മേട്‌


സന്ദര്‍ശകര്‍

eckart tolle