Tuesday, February 24, 2009

ഡാനി ബോയല്‍ ജയ് ഹൊ






സ്ലം ഡോഗ് മില്ല്യനൈര്‍ എന്ന ചിത്രം അവാര്‍ഡുകള്‍ വാരിക്കൂട്ടിയതിനൊപ്പം അനവധി വിവാദങ്ങള്‍ക്കും തിരികൊളുത്തിയിരുന്നു .ഇന്ത്യയുടെ മോശമായ ചിത്രം ലോകത്തിനു മുന്‍പില്‍ പ്രദര്‍ശിപ്പിക്കുന്നു എന്നും അത് വഴി അവാര്‍ഡുകളും മറ്റും നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും ആരോപണം ഉണ്ടായി.എല്ലാത്തിലുമുപരി ഇതു ഒരു ബ്രിട്ടീഷുകാരന്റെ ഇന്ത്യയെപ്പറ്റിയുള്ള കാഴ്ചപ്പാടാന്നെന്നും നമ്മുടെ നല്ല വശങ്ങളില്‍ ഒന്നു പോലും കാണിച്ചില്ലെന്നും ചിലര്‍ പറഞ്ഞു .

എന്ത് മുംബയിലെ മനോഹരങ്ങളായ സ്ഥലങ്ങള്‍ ചിത്രത്തിന് ലൊക്കേഷന്‍ ആക്കിയില്ല എന്നായിരുന്നു ഒരു പ്രമുഖ (?) സംവിധായകന്റെ ചോദ്യം .പിന്നെ ചിത്രം ഇന്ത്യയിലെത്തിയപ്പോള്‍ "സ്ലം ഡോഗ് " എന്ന പേരിനെതിരെ പ്രക്ഷോഭങ്ങള്‍ ഉണ്ടായി.

ഇപ്പോള്‍ ഇതാ ചിത്രം ഓസ്കാര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയപ്പോള്‍ ഇതേ ആളുകള്‍ ഇതു നമ്മുടെ ചിത്രം എന്ന് വിളിച്ചു പറയുന്നു.ഇതു പൂര്‍ണമായും ഇന്ത്യന്‍ ചലച്ചിത്രമാനെന്നും ഇതിന്റെ മൂലകഥ ഉള്പ്പെടെ ഉള്ള എല്ലാ പ്രധാന മേഖലകളും ഇന്ത്യക്കാരാണ് കൈകാര്യം ചെയ്തതെന്നുമാണ് വാദം.

സഹ -നിര്‍മാതാവായ ലവ്ലീന്‍ ടണ്ടന്‍, അഭിനേതാക്കള്‍ ,സംഗീതം,ഗാനരചന,ലൊക്കേഷന്‍ തുടങ്ങിയവ ഇന്ത്യക്കാരാണല്ലോ.

ഏറ്റവും പ്രധാന മേഖലകളായ സംവിധാനം ,ചായാഗ്രഹണം ,തിരക്കഥ എന്നിവയെ പറ്റി ഒന്നും പറയാനില്ലേ?ഓസ്കാര്‍ നേടിയ ഉടനെ എങ്ങനെ നമ്മുടെ ചിത്രമായി? മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് സത്യത്തില്‍ അല്പം കടന്നു പോയില്ലേ എന്ന് സംശയം.

ഒരു ചിത്രത്തിന്റെ പൂര്‍ണത സംവിധാനം ചായാഗ്രഹണം തിരക്കഥ തുടങ്ങിയവയെ ആശ്രയിച്ചാനെന്നിരിക്കെ ഇതു ഒരു ഇന്ത്യന്‍ ചിത്രമാണെന്ന് പറയുന്നവരോട് സഹതപിക്കാം.കോടികള്‍ മുടക്കി മസാല ചിത്രങ്ങള്‍ പടച്ചു വിടുന്ന ബോളിവുഡില്‍ എന്ത് കൊണ്ടു ഇത്തരം ശ്രമങ്ങള്‍ നടക്കുന്നില്ല.?



നമുക്കു തീര്ച്ചയായും അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ രണ്ടാണ്. എ.ആര്‍.റഹ്മാന്‍ & റസൂല്‍ പൂക്കുട്ടി.പക്ഷെ ഒരു സത്യം .. ഡാനി ബോയല്‍ എന്ന ബ്രിട്ടീഷുകാരന്‍ രഹ്മാനെയും പൂക്കുട്ടിയെയും തന്റെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത് കൊണ്ടാണ് ഓസ്കാര്‍ ഇന്ത്യയില്‍ എത്തിയത്. പതിനാറു വര്‍ഷങ്ങളില്‍ റഹ്മാന്‍ ഇതിലും മഹത്തരമായ എന്തൊക്കെ ചെയ്തിരിക്കുന്നു. ഓസ്കാര്‍ ഇപ്പോള്‍ മാത്രമാണ് എത്തിയത്.അദ്ദേഹം മുന്പേ അത് അര്‍ഹിച്ചിരുന്നു.റസൂല്‍ പൂക്കുട്ടി എന്ന് നാം കേട്ടത് ഏതാനും ദിവസം മുന്പ് മാത്രം.

അത് കൊണ്ടു ഡാനി ബോയല്‍ ജയ് ഹൊ...റഹ്മാന്‍ ജയ് ഹൊ..റസൂല്‍ പൂക്കുട്ടി ജയ് ഹൊ...






Monday, February 23, 2009

ഓസ്കാര്‍ 2009


ഓസ്കാര്‍ 2009

സന്ദര്‍ശകര്‍

eckart tolle